കോഴിക്കോട് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ് പ്രതി മരിച്ച നിലയില്‍
Dec 9, 2020, 10:22 IST
കോഴിക്കോട്: (www.kasargodvartha.com 09.12.2020) കോഴിക്കോട് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതി മരിച്ച നിലയില്‍. പയിമ്പ്ര സ്വദേശി ചന്ദ്രന് എന്നയാളെയാണ് പയിമ്പ്രയിലെ അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ദേശസാല്‍കൃത ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് 1.6 കോടി രൂപ തട്ടിയ കേസിലെ പ്രതിയായിരുന്നു ചന്ദ്രന്. കഴിഞ്ഞ ദിവസം ഈ കേസിലെ പ്രധാന പ്രതി പുല്‍പ്പള്ളി സ്വദേശി ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kozhikode, News, Kerala, Top-Headlines, Death, case, accused, Police, Man found dead in Kozhikode