മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 8, 2020, 10:16 IST
കഴക്കൂട്ടം: (www.kasargodvartha.com 08.06.2020) മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെ എസ് രജുകുമാറിനെ (38)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മദ്യലഹരിയിലെത്തിയ രജകുമാര്‍ ഭാര്യയെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെയും മര്‍ദിച്ചതായി പരാതിയുയര്‍ന്നത്.
ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ എടുത്ത് കിണറ്റില്‍ എറിഞ്ഞ ശേഷം ഭാര്യയെയും മകളെയും മര്‍ദിക്കുകയായിരുന്നുവത്രേ. സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രജുകുമാറിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Kerala, news, Top-Headlines, Hanged, Death, Man found dead hanged
< !- START disable copy paste -->