സദാചാര പോലീസ് ചമഞ്ഞ് ക്രൂരമര്‍ദനം; ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു, പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി
Oct 5, 2017, 10:08 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2017) സദാചാര പോലീസ് ചമഞ്ഞുള്ള രണ്ടംഗ സംഘത്തിന്റെ ക്രൂരമര്ദനത്തിനിരയായതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരംമുറി തൊഴിലാളി മരണപ്പെട്ടു. ആദൂര്‍ കൊയകുഡ്ലുവിലെ എ.കെ ലക്ഷ്മണ (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആദൂര്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സെപ്തംബര്‍ 12ന് രാവിലെയാണ് ലക്ഷ്മണയെ ആദൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഗുരുതരമായ പരിക്കുകളോടെ വീണുകിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ലക്ഷ്മണയെ പോലീസിന്റെ സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് പണമില്ലാതിരുന്നതിനാല്‍ ബന്ധുക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ലക്ഷ്മണയെ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിപ്പിച്ച് വീട്ടിലെത്തിക്കുകയും ചെയ്തു. ലക്ഷ്മണയുടെ നില ഗുരുതരാവസ്ഥയില്‍ തന്നെയായിരുന്നതിനാല്‍ പോലീസ് ഇടപെട്ട് വീണ്ടും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തെ ആദ്യം ചികിത്സിച്ച മംഗളൂരു ആശുപത്രിയിലെ ഡോക്ടര്‍മാരോട് വീണ് പരിക്കേറ്റതാണെന്നാണ് ലക്ഷ്മണ വെളിപ്പെടുത്തിയിരുന്നത്. പിന്നീട് പാണ്ടിയില്‍ വെച്ച് തന്നെ ഒരു സംഘം മര്‍ദിച്ചതായി ലക്ഷ്മണ പറഞ്ഞു. നില ഗുരുതരമായതിനാല്‍ സിറ്റിംഗ് ജഡ്ജിയുടെ സാന്നിധ്യത്തില്‍ യുവാവിന്റെ മരണമൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു പേര് ചേര്‍ന്നാണ് തന്നെ വടി കൊണ്ടും മറ്റും അടിച്ചുപരിക്കേല്പിച്ചതെന്നാണ് ലക്ഷ്മണ മൊഴി നല്‍കിയത്. തന്നെ മര്‍ദിച്ചവരുടെ പേരും ലക്ഷ്മണ വെളിപ്പെടുത്തിയിരുന്നു. ലക്ഷ്മണയെ പരിക്കേറ്റ നിലയില്‍ കണ്ടതിന് രണ്ടു ദിവസം മുമ്പാണ് പാണ്ടിയില്‍ വെച്ച് മര്‍ദനമേറ്റത്. ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വീട്ടില്‍ അസമയത്ത് കണ്ടതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ലക്ഷ്മണയെ ക്രൂരമര്‍ദനത്തിനിരയാക്കിയത്. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിനു ശേഷം ലക്ഷ്മണ മരം മുറിക്കുന്ന ജോലിക്ക് പോവുകയും ചെയ്തിരുന്നു. ലക്ഷ്മണയുടെ പരാതിയില്‍ നേരത്തെ രണ്ടംഗ സംഘത്തിനെതിരെ വധശ്രമത്തിനാണ് ആദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബുധനാഴ്ച പോലീസ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോയിരുന്നുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മൊഴിയെടുക്കാതെ തിരിച്ചുപോവുകയായിരുന്നു. ലക്ഷ്മണ മരിച്ചതോടെ വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. മൃതദേഹം വ്യാഴാഴ്ച വീട്ടുപറമ്പില്‍ സംസ്കരിക്കും. ബേബിയാണ് ഭാര്യ. മക്കള്‍: ലക്ഷിത, ലാവണ്യ, നതാശ്രീ. സഹോദരങ്ങള്‍: എ.കെ രാമ, രത്ന.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Treatment, hospital, Man dies after assault; police case registered