പനിയെ തുടർ സുഹൃത്ത് ആശുപത്രിയിലാക്കിയ ശേഷം കോവിഡ് ബാധിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു
Oct 16, 2020, 16:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.10.2020) കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. തൊടുപുഴ സ്വദേശി ഷാജു ലൂയിസ് (55) ആണ് മരിച്ചത്. ആവിക്കരയിലെ ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് സുഹൃത്താണ് ഷാജു ലൂയിസിനെ ആശുപത്രിയിലെത്തിച്ചത്. ഒരു മണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.
ഇതിനിടയിൽ സുഹൃത്ത് അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീട് പോലീസ് നഗരസഭ കൗൺസിലറുടെ സഹായത്തോടെ ആവിക്കരയിൽ അന്വേഷിച്ചെങ്കിലും അങ്ങനെയൊരാൾ അവിടെ താമസിക്കുന്നില്ലെന്ന സൂചനയാണ് ലഭിച്ചത്.
രാവിലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞത്.
Keywords: Kerala, News, Kanhangad, Death, COVID-19, Corona, Fever, Hospital, Treatment, Friend, Top-Headlines, Man dead after hospitalized following a fever identified.
< !- START disable copy paste -->