Police Booked | പത്താം ക്ലാസ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയതായി പരാതി; രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു
Sep 20, 2023, 12:29 IST
കാസർകോട്: (www.kasargodvartha.com) പത്താം ക്ലാസ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പരാതിക്കാരി. 45 കാരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
രണ്ടാനച്ഛൻ മോശമായി പെരുമാറിയതായി പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
രണ്ടാനച്ഛൻ മോശമായി പെരുമാറിയതായി പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.