Police Booked | ഗൃഹനാഥനെ കുത്തിപ്പരുക്കേൽപിച്ചതായി പരാതി; 'മകളെ കത്തി കാട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി'; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസടുത്തു
Mar 5, 2024, 19:33 IST
ബേക്കൽ: (KasargodVartha) ഗൃഹനാഥനെ കുത്തിപ്പരുക്കേൽപിക്കുകയും മകളെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ വയോധികനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രവി (63) എന്നയാൾക്കെതിരെയാണ് ഐപിസി 452, 341, 506, 294 (ബി), 324, 307 വകുപ്പുകൾ പ്രകാരം വധശ്രമത്തിനടക്കം കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി 56കാരന്റെ കഴുത്തിൻ്റെ ഇടതുവശത്ത് കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും മകളെ കത്തി കാണിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.