ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; പീഡനശേഷം സ്വര്‍ണമാല തട്ടിയെടുത്ത് മുങ്ങിയ പ്രതി കുടുങ്ങി
Nov 6, 2020, 21:22 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2020) ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും പീഡനശേഷം സ്വര്‍ണമാല തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത പ്രതി കുടുങ്ങി.
പയ്യന്നൂര്‍ മാതമംഗലം ആലക്കാട് പാണപ്പുഴയിലെ ബാബുരാജി (36)നെയാണ് കാസര്‍കോട് സി ഐ പി രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.
2019 നവംബര്‍ മൂന്നിന് പെരിയ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 40 കാരിയെയാണ് പ്രലോഭിപ്പിച്ച് കാസര്‍കോട്ടെ ലോഡ്ജിലെത്തിച്ച് മാനഭംഗപ്പെടുത്തിയത്.
യുവതിയുടെ നാല് പവന്‍ സ്വര്‍ണമാല തന്ത്രപൂര്‍വ്വം കൈക്കലാക്കിയ ബാബുരാജ് പിന്നീട് കടന്നു കളയുകയായിരുന്നുവെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും ഒളിവില്‍ പോയ പ്രതിയെ വെള്ളിയാഴ്ച രാവിലെ കാസര്‍കോട്ട് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാബുരാജ് സമാനമായ രീതിയില്‍ ജോലിവാഗ്ദാനം ചെയ്ത് നിരവധി യുവതികളെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതേ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Keywords: Molestation, Arrest, case, Police, Kasaragod, Kerala, News, Top-Headlines, Women, Man arrested in Molestation case.