city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജിൽ സെക്യൂരിറ്റി ഓഫീസർക്ക് നേരെ തോക്കു ചൂണ്ടി കഞ്ചാവ് ലഹരിയിൽ പരാക്രമം നടത്തിയ വെടിവെപ്പ് കേസിലെ പ്രതി അറസ്റ്റിൽ; തോക്ക് പിടിച്ചെടുത്തു

ബേക്കൽ: (www.kasargodvartha.com 09.10.2020) പഞ്ചനക്ഷത്ര ഹോട്ടലായ താജിൽ സെക്യൂരിറ്റി ഓഫീസർക്ക് നേരെ തോക്കു ചൂണ്ടി കഞ്ചാവ് ലഹരിയിൽ പരാക്രമം നടത്തിയ വെടിവെപ്പ് കേസിലെ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ 2.40 മണിയോടെയാണ് സംഭവം.
ഹോട്ടലിന് സമീപം താമസക്കാരനും വെടിവെപ്പ് കേസിലെ പ്രതിയുമായ നാസർ എന്ന കോലാച്ചി നാസർ (39) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും തോക്കും പിടിച്ചെടുത്തു. താജ് റിസോര്‍ട്ടിലേക്ക് ഗെയ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് തള്ളിമാറ്റി അകത്ത് കയറി റിസപ്ഷന് സമീപം സെക്യൂരിറ്റി ഓഫീസറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഓടിച്ചുവിടുകയുമായിരുന്നു.

ഹോട്ടൽ അധികൃതർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബേക്കല്‍ എസ് ഐയും സംഘവും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അകത്ത് കയറിയ നാസറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഹോട്ടലിലെ സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് വെടിവെപ്പ് കേസുകളിലടക്കം പ്രതിയായ കപ്പണക്കാല്‍ സ്വദേശിയായ അബ്ദുള്‍ നാസര്‍ എന്ന കോലാച്ചി നാസറാണ് എന്ന് തിരിച്ചറിഞ്ഞത്.

ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജിൽ സെക്യൂരിറ്റി ഓഫീസർക്ക് നേരെ തോക്കു ചൂണ്ടി കഞ്ചാവ് ലഹരിയിൽ പരാക്രമം നടത്തിയ വെടിവെപ്പ് കേസിലെ പ്രതി അറസ്റ്റിൽ; തോക്ക് പിടിച്ചെടുത്തു

തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം കാസർകോട് ഡി സി ആര്‍ ബി ഡി വൈ എസ് പി ജെയ്‌സണ്‍ എബ്രാഹിന്റെയും കാസർകോട് ഡി വൈ എസ് പി പി ബാലക്യഷ്ണന്‍ നായരുടെയും നേത്യത്വത്തില്‍ വൻ പോലീസ് സംഘം നാസറിൻ്റെ താമസസ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി നാസർ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു. ബേക്കല്‍ പോലിസ് സ്റ്റേഷനില്‍ സെക്യൂരിറ്റി ഓഫീസറുടെ പരാതി പ്രകാരം ആംസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ഹോട്ടലിൽ എത്തുമ്പോൾ നസറിൻ്റെ കൂടെ സുഹൃത്തും ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. 2018 ജൂണിൽ 25ന് ബേക്കലിലെ സ്വകാര്യ കെട്ടിടത്തിനടുത്ത് വെച്ച് ഒരു യുവാവിന് നേരെ വെടിവെച്ച കേസിലും നാസർ പ്രതിയാണ്. ഈ കേസിൽ നാസർ അറസ്റ്റിലായിരുന്നു.

Keywords: Bekal, news, Kasaragod, Kerala, arrest, Hotel, Top-Headlines, Police, man arrested for threatening a security guard at a hotel with a gun


Aslo read:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia