city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗ് നേതാവ് മുസ്തഫയുടെ ശരീരത്തിലേറ്റത് 33 വെട്ടുകള്‍; പ്രതികള്‍ നടത്തിയത് കൃത്യമായ ആസൂത്രണം; രണ്ട് ശസ്ത്രക്രിയകള്‍ നടത്തി; പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു

ഉപ്പള: (www.kasargodvartha.com 05.12.2019) ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ (45) കാലും കൈയും വെട്ടിവീഴ്ത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അറിയുന്നു. ഉപ്പള മണിമുണ്ടയിലെയും ബപ്പായത്തൊട്ടിയിലെയും ചില യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. മുസ്തഫ മൊഴി നല്‍കിയ മണിമുണ്ടയിലെ യുവാവ് ഒളിവിലാണെന്നാണ് വിവരം. അതിനിടെ, 33ഓളം വെട്ടേറ്റ മുസ്തഫയെ രണ്ട് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. കാലിനും കൈക്കും രഹസ്യഭാഗത്തുമടക്കം 33 വെട്ടുകള്‍ വെട്ടിയത് കൊല്ലാതെ കൊല്ലുകയെന്ന ഉദ്ദേശമാണെന്നാണ് വ്യക്തമാകുന്നത്. പ്രതികളുടെ കൃത്യമായ ആസൂത്രണമാണ് വെട്ടിന്റെ രീതി തെളിയിക്കുന്നത്.

308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അക്രമിസംഘത്തില്‍ മൂന്നുപേരല്ലാതെ കൂടുതല്‍ പേരുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വെളുത്ത ആള്‍ട്ടോ കാറിലാണ് അക്രമിസംഘം എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കൂടാതെ ഇന്നോവ കാറിലും മറ്റൊരു കാറിലും സംഘത്തില്‍പെട്ട ആളുകള്‍ പരിസരത്തുണ്ടായിരുന്നതായി സംശയം ബലപ്പെട്ടിട്ടുണ്ട്. സ്ഥലത്തെ സി സി ടി വികള്‍ പോലീസ് അരിച്ചുപെറുക്കിയെങ്കിലും കേസിന് സഹായകമാകുന്ന രീതിയിലുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഉപ്പളയില്‍ സമാധാന ജീവിതം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പോലീസിന്റെ നിഷ്‌ക്രിയാവസ്ഥയാണ് അടിക്കടി അക്രമങ്ങള്‍ ഉണ്ടാകുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ടൗണില്‍ സി സി ടി വികളൊന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ടൗണില്‍ പോലീസ് എയ്ഡ് പോസ്റ്റും ഒരു പോലീസ് ബസും ഉണ്ടാകാറുണ്ടെങ്കിലുംം രണ്ടോ മൂന്നോ പോലീസുകാര്‍ മാത്രമാണ് അതില്‍ ഉണ്ടാവാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

ലീഗ് നേതാവ് മുസ്തഫയുടെ ശരീരത്തിലേറ്റത് 33 വെട്ടുകള്‍; പ്രതികള്‍ നടത്തിയത് കൃത്യമായ ആസൂത്രണം; രണ്ട് ശസ്ത്രക്രിയകള്‍ നടത്തി; പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Top-Headlines, Uppala, Attack, Youth, hospital, Police, Mafia attack aginst League leader: Police got clues about accuse

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia