മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
Mar 22, 2017, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 22/03/2017) പഴയ ചൂരിയിലെ മദ്രസാ അധ്യാപകന് കുടക് സ്വദേശി റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക പോലീസ് ടീം അന്വേഷണം തുടങ്ങി.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസ്, മാനന്തവാടി ജോയിന്റ് എസ്പി ജയദേവ്, തളിപ്പറമ്പ് സിഐ പി കെ സുധാകരന് എന്നീ ഉദ്യോഗസ്ഥരാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, സിഐ അബ്ദുര്‍റഹീം, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബാലകൃഷ്ണന്‍നായര്‍, അഡീഷണല്‍ എസ്ഐ കെ നാരായണന് എന്നിവരും സ്പെഷ്യല്‍ ടീമിന് സഹായം നല്കി.
പ്രത്യേക ടീം ബുധനാഴ്ച രാവിലെ കൊല നടന്ന പഴയ ചൂരി പള്ളിയിലെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടത്. ഘാതകസംഘം ഏതുവഴിയാണ് പള്ളിയിലേക്ക് വന്നതെന്ന് സ്ഥിരീകരിക്കുകയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം.
പഴയ ചൂരി പള്ളിയിലേക്ക് ഊടുവഴിയടക്കം അഞ്ചുവഴികളിലൂടെ വരാനുള്ള സൗകര്യമുണ്ട്. ഇതില്‍ ഏതുവഴിയിലൂടെയാണ് ഘാതകര്‍ എത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഘാതകരെ എത്രയും വേഗം പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Teacher, Madrasa, Investigation, Murder, Crimebranch, SP, DYSP, Choori, Police, ASP, SI, Madrassa teacher's death; Special team strats investigation.