മദ്രസ അധ്യാപകന്റെ കൊല: കാസര്‍കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്
Mar 21, 2017, 20:08 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2017) പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസ് മൗലവി (30)യുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ ഒരാഴ്ചത്തേയ്ക്ക് 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ കാലയളവില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനോ, മാരകായുധങ്ങള്‍ കൈവശം വെക്കാനോ പാടില്ല. www.kasargodvartha.com
കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു മാര്‍ച്ച് 21 മുതല്‍ 27 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അതേസമയം ചില പ്രദേശിക മാധ്യമങ്ങളില്‍ കൊലപാതക സംഭവത്തിലെ പ്രതികളെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തെറ്റായ, പ്രകോപനപരമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് കുറ്റകരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനിടെ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. www.kasargodvartha.com
മദ്രസ അധ്യാപകന്റെ മരണത്തില്‍ സമാധാനകമ്മിറ്റി അപലപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ വെച്ച് കൊണ്ട് യാതൊരുവിധ ക്യാമ്പയിനുകളും നടത്തരുത്. നമ്മുടെ വ്യത്യസ്തമായ ആശയങ്ങളെ സംയോജിപ്പിച്ച്‌കൊണ്ട് ജില്ലയുടെ സമാധാനത്തിന് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോലീസിന്റെ ഭാഗത്തുനിന്നും നിയമപ്രകാരമല്ലാത്ത നടപടിയുണ്ടായാല്‍ അന്വേഷിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. www.kasargodvartha.com
കൊലപാതകത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല, എങ്കിലും വര്‍ഗീയപരമായ കാരണങ്ങള്‍ ആണെന്ന വ്യാജ പ്രചരണം നിലവില്‍ ഉണ്ടാകുന്നുണ്ടെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന അവസ്ഥ നിലവിലുണ്ട്. ഈ അവസ്ഥയില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ പിന്മാറണമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പറഞ്ഞു. www.kasargodvartha.com
യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്‍, വിവിധ രാഷ്ട്രീയ സംഘടനാ കക്ഷി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, അസീസ് കടപ്പുറം, വി രാജന്‍, വി സുരേഷ് ബാബു, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, സി ഇ മുഹമ്മദ് മുള്ളേരിയ, എ എച്ച് മുനീര്‍, എ മുസ്തഫ തുവരവളപ്പില്‍, എ അബ്ദുല്‍ ഖാദര്‍, യൂസഫ് തളങ്കര, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Madrasa, Teacher, Murder, Kasaragod, Police, District Collector, Section 144.