കാഞ്ഞങ്ങാട് നഗരസഭയുടെ സാന്ത്വനം പാലിയേറ്റീവ് പദ്ധതിയിലേക്ക് എം എ യൂസുഫലി 5 ലക്ഷം രൂപ നല്‍കും
Aug 19, 2017, 16:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.08.2017) കാഞ്ഞങ്ങാട് നഗരസഭയുടെ സാന്ത്വനം പാലിയേറ്റീവ് പദ്ധതിയിലേക്ക് പത്മശ്രീ എം എ യൂസുഫലി അഞ്ചു ലക്ഷം രൂപ നല്‍കും. എം എ യൂസുഫലിയുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ബിജു കൊട്ടാരത്തില്‍ പടന്നക്കാട്ട് പണിത ഗൃഹപ്രവേശനത്തിനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാനെ നഗരസഭ ചെയര്മാന് വി.വി രമേശന്, വൈസ് ചെയര്മാന് എല്‍ സുലേഖ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മഹ് മൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ അബ്ദുര്‍ റസാഖ് തായലക്കണ്ടി, എംഎം നാരായണന് എന്നിവര്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുസുഫലി പാലിയേറ്റീവ് പദ്ധതിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ശനിയാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ നെഹ്റു കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ യൂസുഫലി ഗൃഹപ്രവേശന ചടങ്ങില്‍ അര മണിക്കൂറോളം പങ്കെടുത്ത ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചുപോയി. മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്, മലബാര്‍ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട്, മാധ്യമ പ്രവര്‍ത്തകരായ കെ. രാജേഷ് കുമാര്‍, ഡിറ്റി വര്‍ഗീസ്, എൻ ഗംഗാധരന്, സേതു ബങ്കളം, കുഞ്ഞിക്കണ്ണന് മുട്ടത്ത്, ബാബു കോട്ടപ്പാറ, ശ്യാംബാബു വെള്ളിക്കോത്ത്, ഷാക്കിര്‍, എന്‍ എം ഫസല്‍ റഹ് മാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Keywords: Kasaragod, Kerala, news, Kanhangad, Kanhangad-Municipality, M.A Yousufali will donate Rs.5 Lac for Palliative care