city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാന്‍ നഗരസഭ നടപ്പിലാക്കിയ സാന്ത്വനം പാലിയേറ്റീവിലേക്ക് എം എ യൂസുഫലി പ്രഖ്യാപിച്ചത് 5 ലക്ഷം; എന്നാല്‍ 10 ലക്ഷം നല്‍കി യൂസുഫലിയുടെ കളങ്കമില്ലാത്ത മനുഷ്യസ്‌നേഹം

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2017) പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാന്‍ കാഞ്ഞങ്ങാട് നഗരസഭ നടപ്പിലാക്കിയ സാന്ത്വനം പാലിയേറ്റീവ് പദ്ധതിയിലേക്ക് വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ എം.എ യൂസുഫലി പ്രഖ്യാപിച്ചത് അഞ്ചു ലക്ഷം രൂപ. എന്നാല്‍ 10 ലക്ഷം രൂപ നഗരസഭയ്ക്ക് നല്‍കി എം എ യൂസുഫലി കാട്ടിയത് കളങ്കമില്ലാത്ത മനുഷ്യസ്‌നേഹം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് തന്റെ സെക്രട്ടറിയായ ബിജു കൊട്ടാരത്തിലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പടന്നക്കാട്ടെത്തിയപ്പോഴാണ് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്റെ നേതൃത്തില്‍ യൂസഫലിയെ കണ്ട് സ്വാന്തനം പാലിയേറ്റീവ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്. ഫണ്ടിന്റെ അഭാവംമൂലം പദ്ധതിയുടെ നടത്തിപ്പ് പ്രയാസകരമാണെന്ന് പറഞ്ഞപ്പോഴാണ് എം.എ. യൂസഫലി അഞ്ച് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ എം എ യൂസുഫലിയുടെ സെക്രട്ടറി ബിജുകൊട്ടാരത്തില്‍ കൈമാറിയത് പത്ത് ലക്ഷം രൂപയുടെ ചെക്കായിരുന്നു.

Also Read:
എം എ യുസൂഫലി കോളജിന് പ്രഖ്യാപിച്ച സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

അഞ്ചു ലക്ഷം രൂപ പ്രതീക്ഷിച്ച നഗരസഭാ ചെയര്‍മാനും വൈസ്‌ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള മറ്റു അംഗങ്ങളും 10 ലക്ഷം രൂപ ഫണ്ടിലേക്ക് ലഭിച്ചപ്പോള്‍ ശരിക്കും അമ്പരന്നു. പദ്ധതിയെകുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ എം എ യൂസുഫലി നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ സാന്ത്വന പരിചരണത്തിനു വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് മനസ്സിലായതോടെ നേരത്തെപ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സഹായം 10 ലക്ഷമാക്കി ഉയര്‍ത്തുകയും തുക പെട്ടെന്ന് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് സഹായം കൈമാറിക്കൊണ്ട് അദ്ദേഹത്തിന്റെ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ പറഞ്ഞു.

പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാന്‍ നഗരസഭ നടപ്പിലാക്കിയ സാന്ത്വനം പാലിയേറ്റീവിലേക്ക് എം എ യൂസുഫലി പ്രഖ്യാപിച്ചത് 5 ലക്ഷം; എന്നാല്‍ 10 ലക്ഷം നല്‍കി യൂസുഫലിയുടെ കളങ്കമില്ലാത്ത മനുഷ്യസ്‌നേഹം

സഹായം ഇരട്ടിയാക്കിയ വിവരം അപ്രതീക്ഷിതമായി സദസ്സില്‍ പ്രഖ്യാപിച്ചത് നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് കാഞ്ഞങ്ങാട് നിവാസികള്‍ സ്വീകരിച്ചത്. പെരുന്നാള്‍- ഓണം ആഘോഷങ്ങള്‍ക്കിടെ സമൂഹം മറന്നു പോകുന്ന നിര്‍ധനരും നിരാലംബരുമായ പാവപ്പെട്ട ജനവിഭാഗങ്ങളെ സഹായിക്കാന്‍ ഈ സംവിധാനം തുടരണമെന്ന ആഗ്രഹത്തോടെയാണ് മലയാളികളുടെ അഭിമാനമായ എം.എ. യൂസഫലി അഞ്ചു ലക്ഷം എന്നത് 10 ലക്ഷമാക്കി ഉയര്‍ത്തിയതെന്ന് ബിജുകൊട്ടാരത്തില്‍ സദസിനെ അറിയിച്ചു. ചടങ്ങില്‍ ഓണകിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും ഇതോടൊപ്പം നടന്നു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗംഗ രാധാകൃഷണന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി. ജാഫര്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ ഹാജി, സെക്രട്ടറി കെ. സുകുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹ് മമൂദ് മുറിയനാവി സ്വാഗതവും കെ. അനീഷ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Top-Headlines, helping hands, Kanhangad-Municipality, M.A Yousufali donates Rs 10 Lakh for Palliative project

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia