കാമുകിയുടെ ബന്ധുക്കള്‍ എതിര്‍ത്തു; കമിതാക്കള്‍ ക്ഷേത്രത്തില്‍ വിവാഹിതരായ ശേഷം പോലീസ് സ്റ്റേഷനില്‍ അഭയം തേടി
Nov 17, 2017, 20:14 IST
നീലേശ്വരം: (www.kasargodvartha.com 17.11.2017) വിവാഹത്തിന് കാമുകിയുടെ ബന്ധുക്കള്‍ എതിരുനന്നതോടെ കമിതാക്കള്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായി. വധുവിന്റെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് താലികെട്ടിയ ഉടന്‍ ദമ്പതികള്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയും ചെയ്തു. പൊതാവൂര്‍ ഞണ്ടാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ലികേഷും, അയല്‍വാസിയും കാമുകിയുമായ കാസര്‍കോട്ടെ ബിഫാം വിദ്യാര്‍ത്ഥിനി കൃഷ്ണപ്രഭയുമാണ് വിവാഹം കഴിഞ്ഞയുടന്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തിയത്. കൃഷ്ണപ്രഭയും ലികേഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
ലികേഷ് കൃഷ്ണപ്രഭയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും വിവാഹം നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇരുവരും നീലേശ്വരം പേരോല്‍ വള്ളിക്കുന്ന് ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. എന്നാല്‍ കൃഷ്ണപ്രഭയുടെ വീട്ടുകാരുടെ ഭീഷണിയുള്ളതിനെ തുടര്‍ന്ന് ഇരുവരും നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വരണമാല്യവുമായി ഹാജരാവുകയായിരുന്നു.
പരസ്പരം ഇഷ്ടമുള്ള തങ്ങള്‍ വിവാഹം നടത്തിയതായി അറിയിക്കുകയും വിവാഹരേഖകള്‍ എസ്ഐ രാജശേഖരനെ കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് എസ്ഐ ഇരുവരുടെയും രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം നവദമ്പതികളെ വീട്ടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Temple, Love, Police, Lovers married from Temple and sheltered in Police station