ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; പളനിയില്‍ കൂട്ടികൊണ്ടുപോയി 19 കാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; കൊല്ലം യുവാവ് കുടുങ്ങി
Dec 5, 2020, 20:13 IST
ബേക്കൽ: (www.kasargodvartha.com 05.12.2020) ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച ബേക്കല്‍ സ്വദേശിനിയായ 19 കാരിയെ പഴനിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം ഇരവിപുരത്തെ വിഷ്ണുവിനെ (23) യാണ് ബേക്കല്‍ സി ഐ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇതിനിടെ യുവതി നാടകീയമായി നാട്ടില്‍ തിരിച്ചെത്തുകയും കേസുണ്ടെന്നറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയുമായിരുന്നു. ഇതിനു ശേഷം യുവതി വിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താൻ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട യുവതി വിഷ്ണുവിനെതിരെ തന്നെ പീഡിപ്പിച്ചതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിഷ്ണു തന്നെ പളനിയിലേക്ക് കൊണ്ടുപോകുകയും അവിടുത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് കൈയൊഴിഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി. യുവതിയെ പീഡിപ്പിച്ചതിന് ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ വിഷ്ണു ഒളിവില്‍ പോയി.
ഇതിനിടെ അടിപിടിക്കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. ഈ വിവരമറിഞ്ഞ ബേക്കല്‍ പോലീസ് വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനും കസ്റ്റഡിയില്‍ ലഭിക്കുന്നതിനുമായി കൊല്ലം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് വിഷ്ണുവിനെ കോടതി ബേക്കല്‍ സി ഐയുടെ കസ്റ്റഡിയില്‍ വിട്ടത്. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സി ഐയുടെ നേതൃത്വത്തില്‍ പഴനിയിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് തെളിവെടുത്തു.
Keywords: Kerala, News, Kasaragod, Bekal, Police, Case, Woman, Molestation, Accused, Arrest, Top-Headlines, Kollam, Youth, Love on Instagram; 19-year-old girl taken to Palani and molested; Youth from Kollam arrested.
< !- START disable copy paste -->