city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബം വിനോദ യാത്രയ്ക്ക് പുറപ്പെട്ടത് സുല്‍ത്താന്‍ ബത്തേരിയിലേക്ക്; അപകടത്തിനിടയാക്കിയത് ലോറിയുടെ അമിതവേഗത, യുവാവിന്റെയും കുട്ടിയുടെയും മരണം നാടിനെ നടുക്കി

നീലേശ്വരം: (www.kasargodvartha.com 03.03.2018) വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 മണിയോടെയുണ്ടായ വാഹനാപകം നാടിനെ നടുക്കി. വെള്ളിയാഴ്ച രാത്രി നീലേശ്വരത്തു നിന്നുമാണ് കുടുംബം രണ്ടു വാഹനങ്ങളിലായി സുല്‍ത്താന്‍ ബത്തേരിയിലേക്ക് വിനോദയാത്രയ്ക്ക് പോയത്. രാവിലെ 7.30 മണിയോടെ സുല്‍ത്താന്‍ ബത്തേരിയിലെത്തുന്നതിന് 12 കിലോമീറ്റര്‍ മുമ്പാണ് വിനോദ യാത്ര സംഘത്തിലെ ആറു പേര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചത്.

അപകടത്തിന് ഇടയാക്കിയത് ലോറിയുടെ അമിതവേഗതയാണെന്ന് മീനങ്ങാടി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അപകടത്തില്‍ കോട്ടപ്പുറത്തെ നബീര്‍ (33), കോട്ടപ്പുറത്തെ ഷബീര്‍ മന്‍സിലില്‍ ഷബീറിന്റെ മകന്‍ അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്. രണ്ടു കാറുകളിലായാണ് കുടുംബം യാത്ര പുറപ്പെട്ടത്. അപകടത്തില്‍പെട്ട കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. കാറോടിച്ചിരുന്ന ഷബീര്‍ (35), ഷംസീറ (28), കബീര്‍ (അഞ്ച്), സുമയ്യ (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഷബീറിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

അപകടവിവരമറിഞ്ഞ് നീലേശ്വരത്തു നിന്നും ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Related News:
കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലു വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതരം

കുടുംബം വിനോദ യാത്രയ്ക്ക് പുറപ്പെട്ടത് സുല്‍ത്താന്‍ ബത്തേരിയിലേക്ക്; അപകടത്തിനിടയാക്കിയത് ലോറിയുടെ അമിതവേഗത, യുവാവിന്റെയും കുട്ടിയുടെയും മരണം നാടിനെ നടുക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accidental-Death, Top-Headlines, Lorry's over speed causes accident in Kolagappara
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia