പഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി; അപകടം കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ
Sep 29, 2020, 16:02 IST
ചെർക്കള: (www.kasargodvartha.com 29.09.2020) ബെൽഗാമിൽ നിന്നും പയ്യന്നൂരിലേക്ക് പഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി. എതിരെ നിന്നും അമിതവേഗതയിൽ തെറ്റായ ദിശയിലെത്തിയ കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിലാണ് സംഭവം.ബസ് സ്റ്റോപ്പിന്റെ ഒരു ഭാഗത്ത് ഒരാൾ ഉറങ്ങി കിടന്നിരുന്നു. സമീപം ബസ് കയറാൻ ആളുകൾ നിൽക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ബസ് സ്റ്റോപ്പിൻ്റെ മേൽക്കൂര പൊളിഞ്ഞ് തൊട്ടടുത്ത മരത്തിൽ തട്ടി നിന്ന് ലോറിയുടെ മുകളിലേക്ക് തകർന്നു വീണു. അവിടെ മരം ഇല്ലാതിരുന്നെങ്കിൽ മേൽക്കൂര ഉറങ്ങി കിടന്ന ആളുടെ മുകളിൽ വീണ് ചതഞ്ഞരയുമായിരുന്നു. ലോറി ഡ്രൈവർ ശങ്കരപ്പയും ക്ലീനർ മോഹനനും ബസ് കാത്ത് നിന്നവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് വിദ്യാനഗർ പോലീസ് സ്ഥലത്തെത്തിയിരുന്നു.
Photos: B A Latheef Adhur & Social Media
< !- START disable copy paste -->