പ്ലാസ്റ്റിക് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു; ഡ്രൈവറും സഹായിയും നിസാര പരിക്കുളോടെ രക്ഷപ്പെട്ടു
Dec 17, 2020, 13:14 IST
കാസർകോട്: (www.kasargodvartha.com 17.12.2020) പ്ലാസ്റ്റിക് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും നിസാര പരിക്കുളോടെ രക്ഷപ്പെട്ടു. പാലക്കാട് പട്ടാമ്പിയിൽ നിന്നും ഡെൽഹിയിലേക്ക് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കയറ്റി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് കറന്തക്കാട് ദേശീയപാതയിൽ വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെ മറിഞ്ഞത്.
ലോറി ഡ്രൈവർ ബശീർ (40), സഹായി മുഖദ്ദിസ് (24) എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഫയർഫോഴ്നും നാട്ടുകാരും ഓടിയെത്തിയാണ് ലോറിയുടെ ക്യാബിനിൽ നിന്നും ഡ്രൈവറെയും സഹായിയെയും പുറത്ത് എത്തിച്ചത്.
Keywords: Kerala, News, Kasaragod, Lorry, Accident, Driver, Injured, Hospital, Palakkad, New Delhi, Top-Headlines, Lorry carrying plastic overturned; Driver and assistant escaped with minor injuries.