ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്സിന്‍ എടുക്കാന്‍ എത്തിയവരുടെ വന്‍തിരക്ക്, സാമൂഹിക അകലം പോലും പാലിച്ചില്ല; വരിനിന്ന 2പേര്‍ കുഴഞ്ഞുവീണു
Apr 26, 2021, 15:37 IST
തിരുവനന്തപുരം: (www.kasargodvartha.com 26.04.2021) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടും മെഗാ വാക്സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വന്‍തിരക്ക്. വാക്സിന്‍ എടുക്കാന്‍ എത്തിയവര്‍ സാമൂഹിക അകലം പോലും പാലിച്ചില്ല. ഇതിനിടെ വരിനിന്ന രണ്ടുപേര്‍ കുഴഞ്ഞുവീണു.
രാവിലെ ഏഴുമണി മുതല്‍ തന്നെ വാക്‌സിനെടുക്കാന്‍ എത്തിയ ആളുകള്‍ കേന്ദ്രത്തിനുള്ളിലേക്ക് കയറാന്‍ തിക്കും തിരക്കും ഉണ്ടാക്കുകയും ചെയ്തു. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ വിവിധ ടൈം സ്ലോട്ടുകള്‍ ലഭിച്ചവര്‍ ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണം. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ തിങ്കളാഴ്ച രണ്ടായിരം പേരെയാണ് വാക്സിന്‍ നല്‍കാന്‍ തെരഞ്ഞെടുത്തത്. ഇതില്‍ ഭൂരിഭാഗം പേരും എത്തി. പത്തുമണിക്കാണ് കേന്ദ്രത്തില്‍ വാക്സിനേഷന്‍ ആരംഭിക്കുന്നതെങ്കിലും രാവിലെ തന്നെ ആളുകള്‍ എത്തി. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ വാക്സിന്‍ എടുക്കാന്‍ എത്തിയവരും പൊലീസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു.Keywords: Long queue, no social distance; huge crowd assembled in Covid mega vaccination camp at TVM, Thiruvananthapuram, Top-Headlines, News, Health, Health and Fitness, Police, Trending, Kerala.