city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LS Election Counting | ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇത്തവണ കാസർകോട് മണ്ഡലത്തിന്റെ വോടെണ്ണൽ കേന്ദ്ര സർവകലാശാലയിൽ; 7 നിയമസഭ മണ്ഡലങ്ങളുടെയും കൗണ്ടിങ് ഒരു സ്ഥലത്ത് വെച്ച് മാത്രം; സ്ഥാനാർഥികൾ പത്രിക നൽകുമ്പോൾ സാമൂഹ്യ മാധ്യമ അകൗണ്ടും വെളിപ്പെടുത്തണം

കാസർകോട്: (KasargodVartha) ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിന്റെ വോടെണ്ണൽ നടക്കുന്നത് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വെച്ചായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്നതിനാലാണ് വോടെണ്ണൽ കേന്ദ്ര സർവകലാശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ.

LS Election Counting | ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇത്തവണ കാസർകോട് മണ്ഡലത്തിന്റെ വോടെണ്ണൽ കേന്ദ്ര സർവകലാശാലയിൽ; 7 നിയമസഭ മണ്ഡലങ്ങളുടെയും കൗണ്ടിങ് ഒരു സ്ഥലത്ത് വെച്ച് മാത്രം; സ്ഥാനാർഥികൾ പത്രിക നൽകുമ്പോൾ സാമൂഹ്യ മാധ്യമ അകൗണ്ടും വെളിപ്പെടുത്തണം

കാസർകോട് പാർലമെന്റ് മണ്ഡലത്തിന്റെ മൊത്തത്തിലുള്ള ചുമതല വരണാധികാരിയായ കാസർകോട് ജില്ലാ കലക്ടർക്കാണ്. കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നത് അഞ്ച് കേന്ദ്രങ്ങളിൽ നിന്നായാണ്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലേത് കുമ്പളയിലും കാസർകോട്ടേത്‌ ഗവ. കോളജിലും, ഉദുമയിലേത് ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിലും കാഞ്ഞങ്ങാട്ടേത്‌ ദുർഗ ഹയർ സെകൻഡറി സ്‌കൂളിലും തൃക്കരിപ്പൂരിലേത് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ ഇൻഗ്ലീഷ് മീഡിയം സ്‌കൂളിലുമാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. പയ്യന്നൂർ, കല്യാശേരി നിയോജക മണ്ഡലങ്ങളുടെ ചുമതല കണ്ണൂർ ജില്ല കലക്ടർക്കായിരിക്കും.

തിരഞ്ഞെടുപ്പിന് ശേഷം എഴ് മണ്ഡലങ്ങളുടെയും വോടിംഗ് മെഷീനുകൾ പൊലീസിന്റെ സുരക്ഷയിലാണ് കേന്ദ്ര സർവകലാശാലയിൽ എത്തിക്കുകയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ക്രമീകരണങ്ങളും ഏതാണ്ട് പൂർത്തീകരിച്ച് വരികയാണ്. ഇത്തവണ സ്ഥാനാർഥികൾ പത്രിക നൽകുമ്പോൾ അവരുടെ സാമൂഹ്യ മാധ്യമ അകൗണ്ട് കൂടി വെളിപ്പെടുത്തണമെന്ന് നിർദേശമുണ്ട്. തിരഞ്ഞെടുപ്പിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും എല്ലാ രീതിയിലുള്ള സഹകരണവും ഉണ്ടാകണമെന്നും കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു.

എക്‌സിറ്റ് പോൾ, വ്യാജ വാർത്ത, പെയ്ഡ് ന്യൂസ്, തുടങ്ങിയ കാര്യങ്ങളെ കുറിച്ചും മാധ്യമ പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ക്ലാസെടുത്തു. അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ ബാലകൃഷ്‌ണൻ, ഇൻഫർമേഷൻ ഓഫീസർ എം മധുസൂധനൻ തുടങ്ങിയവർ ക്രമീകരണങ്ങൾ വിശദീകരിച്ചു.
  
LS Election Counting | ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇത്തവണ കാസർകോട് മണ്ഡലത്തിന്റെ വോടെണ്ണൽ കേന്ദ്ര സർവകലാശാലയിൽ; 7 നിയമസഭ മണ്ഡലങ്ങളുടെയും കൗണ്ടിങ് ഒരു സ്ഥലത്ത് വെച്ച് മാത്രം; സ്ഥാനാർഥികൾ പത്രിക നൽകുമ്പോൾ സാമൂഹ്യ മാധ്യമ അകൗണ്ടും വെളിപ്പെടുത്തണം

Keywords: News, Kerala, Kasaragod, Lok Sabha Election, Malayalam News, Politics, Voting Machine, Police, District Collector K Imbasekhar, Lok Sabha Election: This time vote counting of Kasaragod constituency in Central University.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia