city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക് ഡൗൺ: അവശ്യ സേവനങ്ങൾക്ക് അനുമതി, പൊതുഗതാഗതം അനുവദിക്കില്ല, ആരാധനാലയങ്ങളിൽ പ്രവേശനമില്ല, അന്തർ ജില്ലാ യാത്രകൾ പാടില്ല, അറിയാം കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: (www.kasargodvartha.com 06.05.2021) സംസ്ഥാനത്ത് മെയ് എട്ടു മുതൽ നടപ്പാക്കുന്ന ലോക് ഡൗണിന്റെ മാർഗനിർദേശങ്ങൾ സർകാർ പുറത്തിറക്കി. അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സർകാർ ഓഫീസുകൾ പ്രവർത്തിക്കില്ല. പച്ചക്കറി, പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേകറികൾ തുറക്കാമെങ്കിലും ഹോം ഡെലിവറി മാത്രമേ പാടുള്ളൂ.

പൊതുഗതാഗതം പൂര്‍ണമായും നിരോധിച്ചു. അന്തര്‍ജില്ലാ യാത്രകള്‍ പാടില്ല. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. ആവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. വിമാന, ട്രെയിന്‍ സെർവീസുകൾ ഉണ്ടാകും. വീട്ടു ജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്. ഓടോറിക്ഷ, ടാക്സി അവശ്യ സേവനത്തിനു മാത്രം. ആശുപത്രി വാക്സിനേഷൻ, എയർപോർട്, റെയിൽവേ സ്റ്റേഷൻ എന്നിവയിലേക്കുള്ള യാത്രയ്ക്കും അനുമതിയുണ്ട്.

ലോക് ഡൗൺ: അവശ്യ സേവനങ്ങൾക്ക് അനുമതി, പൊതുഗതാഗതം അനുവദിക്കില്ല, ആരാധനാലയങ്ങളിൽ പ്രവേശനമില്ല, അന്തർ ജില്ലാ യാത്രകൾ പാടില്ല, അറിയാം കൂടുതൽ നിയന്ത്രണങ്ങൾ

ബാങ്ക്, ഇൻഷ്യുറൻസ് സ്ഥാപനങ്ങൾ 10 മുതൽ ഒരു മണി വരെ പ്രവർത്തിപ്പിക്കാം. പെട്രോൾ പമ്പുകളും വർക് ഷോപുകളും തുറക്കാം. ചെറിയ നിർമാണ പ്രവർത്തനങ്ങളും അനുവദിക്കും.

ശവസംസ്കാരത്തിന് 20 പേരിൽ കൂടരുത് . മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങളിൽ 20 പേരെ അനുവദിക്കും. കർശനമായ സാമൂഹിക അകലം പാലിക്കണം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വിശദാംശങ്ങൾ ജാഗ്രത പോർടലിൽ രജിസ്റ്റർ ചെയ്യണം.

ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത്. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്നിഷ്യൻസിന് അനുമതിയുണ്ട്. കേബിൾ, ഡിടിഎച് സേവനം അനുവദിക്കും.

സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, തുടങ്ങി എല്ലാ കൂടിച്ചേരലുകളും നിരോധിച്ചു.

രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് ഒമ്പത് ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് പകുതി വരെ കോവിഡ് കേസുകൾ ഉയർന്ന തോതിൽ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

Keywords:  Kerala, News, COVID-19, Corona, Top-Headlines, Vehicle, Masjid, Temple, Hotel, Lockdown, Lockdown: Permission for essential services, no public transportation, no access to places of worship.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia