city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു;


ഉദുമ:  (www.kasargodvartha.com 07.08.2020) തീരദേശ  മേഖലകളിലെ മത്സ്യതൊഴികള്‍ക്ക് കോവിഡ് രോഗ വ്യാപനത്തെതുടര്‍ന്ന് ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ ശനിയാഴ്ച  രാവിലെ മുതല്‍ 16 വരെ സമ്പൂര്‍ണ ലോക് ഡൗണ്‍ നടപ്പിലാക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ജാഗ്രത സമിതിയുടേയും വ്യാപാര വ്യവസായികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.  തിങ്കള്‍, വ്യാഴം, അടുത്ത ശനി എന്നീ ദിവസങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ തുറന്നുപ്രവര്‍ത്തിക്കാം. 

മറ്റു ദിവസങ്ങളില്‍ മെഡിക്കല്‍ ഷോപ്പ്, റേഷന്‍ കട, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ മാത്രം തുറക്കാനാണ് അനുമതി. മത്സ്യവില്‍പ്പന പൂര്‍ണമായും നിരോധിച്ചു. പൊതുഗതാഗതത്തിനും നിയന്ത്രണം ഏര്‍പെടുത്തി. അനാവശ്യമായ യാത്ര അനുവദനീയമല്ല. ചെമ്മനാട് പഞ്ചായത്തില്‍ കീഴൂര്‍, ചെമ്പരിക്ക, മേല്‍പറമ്പ്, ചെമ്മനാട്, കോളിയടുക്കം, പെരുമ്പള എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ട്. മറ്റു ഭാഗങ്ങളില്‍ ഒന്നിടവിട്ട് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. 

ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു;

ബേക്കല്‍ കോട്ടയില്‍ അടുത്ത 14 ദിവസം സന്ദര്‍ശകരെ അനുവദിക്കില്ല. കോവിഡ് രോഗവ്യാപനം ജില്ലയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബേക്കല്‍കോട്ട അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ 14 ദിവസം സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.



Keywords: Kasaragod, Pallikara, Uduma, News, COVID-19, Pallikara-panchayath, Top-Headlines,  Lockdown announced in Uduma and Pallikkara panchayats

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia