city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലിയാനക്ക് വീണ്ടും നേട്ടം; ദേശീയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2 വെള്ളി

പൂനെ: (www.kasargodvartha.com 11.07.2017) പൂനെയിലെ ചത്രപതി ശിവജി സ്റ്റേഡിയത്തിലെ നീന്തല്‍ കുളത്തില്‍ നടന്ന 44-ാമത് ദേശീയ നീന്തല്‍ മത്സരത്തില്‍ മൂന്നിനങ്ങളില്‍ മത്സരിച്ച ലിയാന രണ്ടിനങ്ങളില്‍ വെള്ളി കരസ്ഥമാക്കി. ഒരിനത്തില്‍ നാലാം സ്ഥാനം ലഭിച്ചു. കര്‍ണാടകയുടെയും മഹാരാഷ്ട്രയുടെയും മുതിര്‍ന്ന താരങ്ങളുടെ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഈ നേട്ടം കാസര്‍കോട് സ്വദേശിനിയായ കൊച്ചുമിടുക്കി സ്വന്തമാക്കിയത്.

കേരളത്തില്‍ നിന്ന് ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ലിയാനയ്ക്ക് മാത്രമാണ് മെഡല്‍ ലഭിച്ചത്. 10 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന് മെഡല്‍ ലഭിക്കുന്നത്. എറണാകുളത്തെ റീത്തയ്ക്കാണ് ഒടുവില്‍ ജൂനിയര്‍ വിഭാഗത്തില്‍ മെഡല്‍ ലഭിച്ചിരുന്നത്.

ഇനി സിബിഎസ്ഇ സൗത്ത് സോണ്‍ നാഷണല്‍ നീന്തല്‍ മത്സരമാണ് ലിയാനയെ കാത്തിരിക്കുന്നത്. നാലിനങ്ങളില്‍ വ്യക്തിഗത ഇനത്തില്‍ ലിയാന പങ്കെടുക്കുന്നുണ്ട്. ഇതു കൂടാതെ റിലേ നീന്തലില്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. 40 കുട്ടികളാണ് കേരളത്തില്‍ നിന്നും നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

മേല്‍പറമ്പ് സ്വദേശിനിയായ ലിയാന എറണാകുളം ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌



സംസ്ഥാന അക്വാറ്റിക്ക്: കാസര്‍കോട് നേട്ടം കൊയ്തു

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍

സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം

സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം

ദേശീയ നീന്തല്‍ താരം ലിയാന നിസാറിന് ജന്മ നാടിന്റെ സ്വീകരണവും, അനുമോദന യോഗവും 26ന്

നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന

ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്

ദേശീയ ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് സ്വര്‍ണം

ലിയാനക്ക് വീണ്ടും നേട്ടം; സി ബി എസ് ഇ നാഷണല്‍ മീറ്റില്‍ ഇരട്ട സ്വര്‍ണം

ലിയാന ഫാത്തിമയ്ക്ക് ദുബൈ നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍

ലിയാനക്ക് വീണ്ടും നേട്ടം; ദേശീയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2 വെള്ളി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Swimming, Liyana Fathima, Liyana got 2 silver medal in national aquatic-championship

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia