കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ് ചീഫ്
Mar 23, 2017, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2017) കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കാസര്‍കോട്ടെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി.
വ്യാഴാഴ്ച (മാര്‍ച്ച് 23) മുതലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബൈക്കുയാത്ര നിരോധിച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ ആറുമണി വരെയാണ് മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചത്. നിരോധനം അവഗണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
ബൈക്കുകളില്‍ എത്തി അക്രമം നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് ചീഫ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പും സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ ബൈക്ക് യാത്ര കാസർകോട്ട് നിരോധിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bike, Kasaragod, Manjeshwaram, Bike, Police, Police Station, Whatsapp, Facebook, Message, Light bike ban in Kasargod and Manjeshwaram.