city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inquiry | കാസർകോട് ജെനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായ സംഭവം: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു; ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷിക്കും; വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി; 'സംഭവം വകുപ്പിനെ അറിയിച്ചില്ല'

കാസർകോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായിട്ടും വകുപ്പിനെ അറിയിക്കാതിരുന്നതും ലിഫ്റ്റ് നന്നാക്കാത്തതും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസിനെ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തി. ലിഫ്റ്റ് അടിയന്തരമായി പുന:സ്ഥാപിക്കാനും അതിന്റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തതായി മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

Inquiry | കാസർകോട് ജെനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായ സംഭവം: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു; ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷിക്കും; വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി; 'സംഭവം വകുപ്പിനെ അറിയിച്ചില്ല'

ലിഫ്റ്റ് കേടായി ഒരു മാസം കഴിഞ്ഞിട്ടും പരിഹരിക്കാത്തത് മൂലം രോഗികളും ഒപ്പമുള്ളവരും കടുത്ത ദുരിതമാണ് ജെനറൽ ആശുപത്രിയിൽ നേരിടുന്നത്. കഴിഞ്ഞ ദിവസം ചുമട്ടു തൊഴിലാളികളെ കൊണ്ട് മൃതദേഹം ചുമന്ന് താഴെയിറക്കേണ്ടി വന്ന സംഭവം വാർത്തയാവുകയും വലിയ ചർചയാവുകയും ചെയ്തിരുന്നു. റാംപ് പോലും ഇല്ലാതെയാണ് ജെനറൽ ആശുപത്രിക്കായി കെട്ടിടം നിർമിച്ചിട്ടുള്ളത്.

ഓപറേഷൻ തീയറ്റർ, ഐസിയു, ഗൈനകോളജി വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. റാംപ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതും ചുമന്ന് കൊണ്ടുതന്നെയാണ്. കേടായ ലിഫ്റ്റ് ശരിയാക്കാൻ ഇ-ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ശരിയാക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതർ ഒടുവിൽ അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ അധികൃതരുടെ ഉദാസീനതയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അതിനിടെയാണ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടിരിക്കുന്നത്.

Keywords: News, Kasaragod, Kerala, General Hospital, Veena George, Lift, Health Minister, Patients, Dead Body, Lift damage in Kasaragod General Hospital: Minister Veena George orders an inquiry. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia