കോട്ടച്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഞ്ഞങ്ങാട്: (www.kvartha.com 02.03.2021) കോട്ടച്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടച്ചേരി വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിംഗ് സ്പെയര്‍ പാര്‍ട്സും അലങ്കാര ലൈറ്റുകളും മറ്റും വില്‍പന നടത്തുന്ന ചിത്താരി സ്വദേശിയുടെ ട്രാക് കൂള്‍ എന്ന സ്ഥാപത്തിലെ സാധനങ്ങള്‍ സൂക്ഷിച്ച മുകളിലെത്തെ നിലയിലാണ് തീപിടിച്ചത്. പത്രവിതരണം ചെയ്യുന്നയാള്‍ കടയില്‍ നിന്നു തീയും പുകയും കണ്ടതിനെ തുടര്‍ന്ന് ഉടന്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനയെ വിവരമറിച്ചയുടന്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്റെ നേതൃത്ത്വത്തില്‍ ആദ്യ വാഹനം എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിടെ കടയുടെ മുകളിലത്തെ നിലയിലെ മുന്നിലത്തെ ഗ്ലാസ് ശക്തിയായി പൊട്ടിതെറിച്ച് തീയും പുകയുമായി പ്രദേശമാകെ മുടി. ഉടന്‍ രണ്ടാമത്തെ വാഹനവും സംഭവസ്ഥലത്തെത്തി. ഇതിനു പിന്നാലെ കാസര്‍കോട് നിലയത്തില്‍ നിന്നു പന്ത്രണ്ടായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന വലിയ വാഹനമടക്കം രണ്ടു യൂണിറ്റും തൃക്കരിപ്പൂര്‍ നിലയത്തില്‍ നിന്നു ഒന്നും എത്തി.
തൊട്ടടുത്ത കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. 30 ഓളം അഗ്നിരക്ഷാസേന ഓഫിസര്‍മാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേര്‍ന്ന് രാവിലെ എട്ടരയോടെ തീപൂര്‍ണമായും അണച്ചു. ഏകദേശം ഇരുപത്തിയഞ്ചായിരത്തോളം ലിറ്റര്‍ വെളളം പമ്പ് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ആന്റ് റിസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ലതീഷ് കയ്യുരിനു കുപ്പിചില്ലു കൊണ്ടും സിവില്‍ ഡിഫന്‍സ് അംഗം രതീഷ് കുശാല്‍ നഗറിനു തകര ഷിറ്റു കൊണ്ടും കൈകള്‍ക്ക് പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.
Keywords; Kanhangad, News, Kerala, Fire, Kottacherry, Police, Fire force, Hospital, Treatment, Injured, Large fire at business establishment in Kottacherry; Loss of lakhs