സ്കൂള്‍ നവീകരണത്തിനിടെ ജില്ലാ ഭൂരേഖ വകുപ്പിന്റെ ജി പി എസ് സംവിധാനം തകര്‍ത്തു; ഭൂരേഖ താറുമാറായി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കലക്ടറുടെ ഉത്തരവ്
Jun 25, 2020, 20:54 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.06.2020) സ്കൂള്‍ വികസനത്തിനായി പാറക്കൂട്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഭൂരേഖ വിഭാഗത്തിന്റെ ഗ്രൗണ്ട് കണ്ട്രോളര് സിസ്റ്റം തകര്‍ന്നു. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്റ്റര്‍ സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍. പി. സ്കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രാരംഭ ജോലിക്കിടെയാണ് ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ്. മാസ്റ്റര്‍ കണ്ട്രോളര് തകര്‍ന്നത്. ഇതോടെ വെള്ളരിക്കുണ്ട് താലൂക്കിലെ ഭൂരേഖ മാപ്പ് താറുമാറായി.
സംസ്ഥാനത്തെ 14 ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള ജി. പി. എസ്. മാസ്റ്റര്‍ കണ്ട്രോള് സിസ്റ്റത്തിലെ ഒന്നാണ് വെള്ളരിക്കുണ്ടിലേത്. ജില്ലയിലെ തലപ്പാടി അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ ജില്ലാ ഭൂരേഖ അടങ്ങിയ സിസ്റ്റം കണ്ട്രോളര് ആണ് ഇത്.സംസ്ഥാന ലാന്‍ഡ് സര്‍വ്വേ വിഭാഗം 2017ല്‍ ആണ് ഇത് വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍. പി. സ്കൂളിന് മുന്‍വശത്തെ പാറ കല്ലില്‍ സ്ഥാപിച്ചത്.ജില്ലാ ഭൂരേഖ വിഭാഗം മേധാവികള്‍ മുന്‍പാകെ മാത്രമേ പിച്ചളയില്‍ നിര്‍മിച്ചിട്ടുള്ള ഈ സിസ്റ്റം നിസാര കാര്യങ്ങള്‍ക്കു പോലും മാറ്റുവാന്‍ പാടുള്ളു. അല്ലാത്ത പക്ഷം ജില്ലയുടെ മൊത്തം സര്‍വ്വേ മാപ്പിന് ഇത് ബാധിക്കും.
എന്നാല്‍ ഇക്കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് വെള്ളരിക്കുണ്ട് സ്കൂള്‍ അധികൃതര്‍ ജി. പി. എസ്. കണ്ട്രോള് സിസ്റ്റത്തിന്റെ ഗൗരവമറിയാതെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇത് പറിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.സിസ്റ്റത്തിന് ചലനം സംഭവിക്കുന്നത് അറിഞ്ഞ ജില്ലാ ഭൂരേഖ വിഭാഗം ഇതിന്റെ സംരക്ഷണ ചുമതലയുള്ള വെള്ളരിക്കുണ്ട് തഹസില്‍ദാരെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ജില്ലാ കലക്ടറെ വിവരം അറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ബളാല്‍ വില്ലേജ് ഓഫീസര്‍ ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ്. കണ്ട്രോള് സിസ്റ്റം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്.ഭൂരേഖ വിഭാഗത്തിന്റെ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് ജി. പി. എസ്. സിസ്റ്റം തകര്‍ത്തതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് നടപടിയും വകുപ്പ് അവശ്യപ്പെട്ടിരിക്കുകയാണ്.എന്നാല്‍ ഭൂരേഖ ജി. പി. എസ്. സിസ്റ്റത്തിന്റെ ഗൗരവം മനസിലാക്കാതെ അബദ്ധത്തില്‍ സ്കൂള്‍ അധികൃതര്‍ ഇത് പറിച്ചു മാറ്റാന്‍ നോക്കിയതാണ് എന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി ഡെപ്യുട്ടി ഡയറക്റ്റര്‍ കെ. കെ. സുനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Land information department GPS demolished while school repair works
< !- START disable copy paste -->