സെന്‍കുമാറിന്റെ ബി ജെ പി പ്രവേശനം; നിലപാടുമായി കുമ്മനം
Jul 10, 2017, 15:20 IST
തിരുവനന്തപുരം: ( www.kasargodvartha.com 10/07/2017) മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ മുന്‍ സംസ്ഥാന പോലീസ് ടി പി സെന്‍കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പച്ചക്കൊടി കാട്ടി ബിജെപി. സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സെന്‍കുമാറിനെ പോലുളളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്ന് കുമ്മനം പറഞ്ഞു.
ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മുസ്്‌ലിം ജനസംഖ്യ സംബന്ധിച്ചും ലൗ ജിഹാദ് സംബന്ധിച്ചും മുന്‍ ഡിജിപി പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തു നിഷ്ഠവുമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കേരള ചരിത്രത്തില്‍ സവിശേഷ സ്ഥാനമുളള ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍ എന്നും സെന്‍കുമാറിനെപ്പോലുള്ള, കഴിവു തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒട്ടേറെ പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഇരു മുന്നണികളിലുമുള്ള, ഏഴും എട്ടും തവണ എംഎല്‍എ ആയവര്‍ അടുത്തു തന്നെ ബിജെപിയില്‍ ചേരുമെന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം സെന്‍കുമാര്‍ ബിജെപിയിലേക്കു വരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു. ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിയിലേക്ക് ആര്‍ക്കും വരാമെന്നും രാജഗോപാല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Thiruvananthapuram, BJP, Police, Party, MLA, DGP, Kummanam Rajashekharan invites Senkumar to join BJP.