city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSEB | വൈദ്യുതി ബിൽ അടക്കാത്തതിന് കാസർകോട്ട് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; തോട്ടി കൊണ്ടുപോയതിന് പിഴ ഈടാക്കിയതിന്റെ കലിപ്പ് തീര്‍ന്നില്ലേ എന്ന് നെറ്റിസെന്‍സ്

കാസർകോട്: (www.kasargodvartha.com) വൈദ്യുതി ബിൽ അടക്കാത്തതിന് കാസർകോട്ട് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിന്റെ ഫ്യൂസൂരി കെഎസ്ഇബി. എഐ കാമറയുടെ മോണിറ്ററിങ് അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കുന്ന കറന്തക്കാട്ടെ ഓഫീസിന്റെ ഫ്യൂസാണ് വെള്ളിയാഴ്ച രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിക്കൊണ്ട് പോയത്. രണ്ട് മാസത്തെ വൈദ്യുതി ബിൽ തുകയായ 23,000 രൂപയോളം അടക്കാനുണ്ടെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ബിൽ അടക്കേണ്ട അവസാന തീയതി ഈ മാസം 26 ആയിരുന്നു. എന്നാൽ അന്ന് പണമടക്കാത്തതിനെ തുടർന്ന് ബക്രീദ് അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഓഫീസ് തുറന്നപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

KSEB | വൈദ്യുതി ബിൽ അടക്കാത്തതിന് കാസർകോട്ട് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; തോട്ടി കൊണ്ടുപോയതിന് പിഴ ഈടാക്കിയതിന്റെ കലിപ്പ് തീര്‍ന്നില്ലേ എന്ന് നെറ്റിസെന്‍സ്

കഴിഞ്ഞ ദിവസം വയനാട്ടിലും സമാന രീതിയിൽ കെഎസ്ഇബി ഫ്യൂസ് ഊരിയിരുന്നു. കല്‍പറ്റയില്‍ മോടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് ബില്‍ അടയ്ക്കാന്‍ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിച്ഛേദിച്ചത്. കഴിഞ്ഞ ആഴ്ച ജീപില്‍ തോട്ടിവെച്ച് പോയതിന് കെഎസ്ഇബി വാഹനത്തിന് എഐ കാമറ പിഴ ചുമത്തിയ സംഭവത്തിന് പിന്നാലെയായിരുന്നു കെഎസ്ഇബി ഷോക്.

വാഹനത്തിന് മുകളില്‍ തോട്ടി വച്ച് കെട്ടിയതിന് 20,000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു കൽപറ്റയിലെ ഫ്യൂസൂരൽ. ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ കാസർകോട്ടും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയും തോട്ടി കൊണ്ടുപോയതിന് പിഴ ഈടാക്കിയതിന്റെ കലിപ്പ് തീരാത്തത് കൊണ്ടാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. സാധാരണ ഗതിയിൽ ബിൽ അടക്കാൻ ഒരു മാസത്തെ സമയം അനുവദിക്കാറുണ്ടെന്നാണ് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നത്.

വൈദ്യുതി ബിൽ തുക സർകാരിൽ നിന്ന് അനുവദിച്ച് വരുന്നതിൽ കാലതാമസം എടുക്കാറുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം തിരുവനന്തപുരത്ത് അടക്കമുള്ള മേലധികാരികളെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ തുക അനുവദിച്ച് കിട്ടിയാൽ രാത്രി തന്നെ ഓൺലൈനായി അടക്കാൻ കഴിയുമെന്നും അധികൃതർ സൂചിപ്പിച്ചു. കാഷ്‌ലെസ് ആയി പ്രവർത്തിക്കുന്നതാണ് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസെന്നും അധികൃതർ വ്യക്തമാക്കി.

KSEB | വൈദ്യുതി ബിൽ അടക്കാത്തതിന് കാസർകോട്ട് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; തോട്ടി കൊണ്ടുപോയതിന് പിഴ ഈടാക്കിയതിന്റെ കലിപ്പ് തീര്‍ന്നില്ലേ എന്ന് നെറ്റിസെന്‍സ്

തുക അനുവദിക്കുന്നത് നീണ്ട് പോയാൽ എല്ലാം കുഴഞ്ഞുമറിയുമെന്ന അവസ്ഥയാണ്. ഫ്യൂസ് ഊരിയത് ഉദ്യോഗസ്ഥരുടെ ജോലിയെയും പൂർണമായും ബാധിച്ചു. എഐ കാമറ മോണിറ്ററിങ്, ഓഫീസിന്റെ പ്രവർത്തനം, പൊതുജനങ്ങളുടെ സേവനം, കംപ്യൂടർ, എയർ കൻഡീഷൻ എന്നിവയടക്കം തടസപ്പെട്ടു. വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ടെങ്കിലും എഐ കാമറുകളുടെ പ്രവർത്തനത്തിന് യാതൊരു തടസവും ഉണ്ടാവില്ലെന്നും അധികൃതർ പറഞ്ഞു. കാമറയിൽ ഒരു ദൃശ്യം പതിഞ്ഞാൽ അത് ഡിലീറ്റ് ചെയ്യാനാവില്ലെന്നും എംപി, എംഎൽഎമാർ, ആംബുലൻസ് അടക്കമുള്ളവർക്ക് നിയമ ലംഘനത്തിന് നോടീസ് അയക്കാറുണ്ടെന്നും ഇല്ലെങ്കിൽ അത് ഉദ്യോഗസ്ഥർക്ക് ബാധ്യതയാകുമെന്നും ബന്ധപ്പെട്ടവർ പറയുന്നു.

Keywords: News, Kasaragod, KSEB, RTO, Social Media, AI Camera, Notice, KSEB removes fuse of RT office.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia