city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ceiling Collapsed | മുക്കം ആരോഗ്യകേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിങ് തകര്‍ന്നുവീണു

കോഴിക്കോട്: (KasargodVartha) മുക്കം ആരോഗ്യകേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിങ് തകര്‍ന്നുവീണു. 1.75 കോടി ചെലവിട്ട് നിര്‍മിച്ച കെട്ടിടം ഒരു മാസം മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞിട്ടും ഇവിടേക്ക് രോഗികളെ പ്രവേശിപ്പിക്കാതിരുന്നതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.

കിഫ്ബി തുക ഉപയോഗിച്ച് നിര്‍മിച്ച, തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മുക്കം നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്.

നിലവില്‍ മാരക രോഗങ്ങള്‍ ഇല്ലെങ്കിലും രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടും ഇവിടെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഒരേസമയം 10 പേരെ കിടത്തി ചികിത്സിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുന്‍വശത്തെ സീലിംഗിന്റെ മൂന്ന് മീറ്ററോളം ഭാഗം അടര്‍ന്നുവീണത്.

ഫെബ്രുവരി 16നാണ് മുഖ്യമന്ത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചത്. കോവിഡ് പോലുള്ള മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാനും രോഗം പടരുന്നത് തടയുന്നതിനുമായാണ് ഇത്രയും തുക ചെലവഴിച്ച് ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിരുന്നത്.

Ceiling Collapsed | മുക്കം ആരോഗ്യകേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിങ് തകര്‍ന്നുവീണു

അതേസമയം സംഭവത്തില്‍ നഗരസഭയിലെ യു ഡി എഫ് നേതാക്കള്‍ പ്രതിഷേധിച്ചു. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ സര്‍വത്ര അഴിമതിയാണ് നടന്നതെന്ന് ആരോപിച്ച നേതാക്കള്‍ കെട്ടിട നിര്‍മാണത്തില്‍ നടത്തിയ അഴിമതി അന്വേഷണ വിധേയമാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

Keywords: News, Kerala, Kerala-News, Malayalam-News, Top-Headlines, Kozhikode News, Mukkam News, Community Health Centre, Isolation Ward, Ceiling, Collapsed, CM, Chief Minister, Inauguration, Kozhikode: Mukkam Community Health Centre's Isolation Ward Ceiling Collapsed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia