Found Dead | കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
Dec 22, 2023, 13:23 IST
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച (22.12.2023) രാവിലെ പത്തോടെയാണ് സംഭവം. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ഏറെനേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് ജീവനക്കാര്‍ വീട്ടിലേക്ക് വരികയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലത്ത് പ്രിന്റിങ്ങ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേക്ക് മാറ്റിയിരുന്നു. രണ്ടുവര്‍ഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്ന വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരണമെന്ന് പൊലീസ് അറിയിച്ചു.