ശബരിമലയില്‍ നടക്കുന്നത് ബിജെപി-കോണ്‍ഗ്രസ് കോ-ഓര്‍ഡിനേഷന്‍ സമരം: കോടിയേരി
Oct 17, 2018, 17:36 IST
മടിക്കൈ: (www.kasargodvartha.com 17.10.2018) ശബരിമലയില്‍ നടക്കുന്നത് കോണ്‍ഗ്രസ്- ബിജെപി കോ-ഓര്‍ഡിനേഷന്‍ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശീയതലത്തില്‍ വിവിധസ്ഥലങ്ങളില്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ ഒരു വര്‍ക്കിംഗ് പ്രസിഡണ്ട് ഉള്‍പ്പെടെ ബിജെപിയില്‍ ചേരാനൊരുങ്ങുകയാണ്.
ആ വര്‍ക്കിംഗ് പ്രസിഡണ്ടാണ് ശബരിമല സമരത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് പതാക എടുക്കാതെ സമരത്തില്‍ അണിനിരക്കാനാണ് അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പതാക ആര്‍എസ്എസ് കാര്യാലയത്തില്‍ വെച്ച് സമരത്തില്‍ ആണിനിരക്കുകയും തിരിച്ച് പോകുമ്പോള്‍ അവര്‍ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുകയാണ്. വിധിക്കെതിരാണെങ്കില് എന്തുകൊണ്ട് റിവ്യൂ ഹരജി നല്‍കുന്നില്ല. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇത് നടപ്പാക്കുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം. കോടതി വിധി നടപ്പാക്കാന്‍ കഴിയാതെ വന്നാല്‍ കോടതി സര്‍ക്കാരിനോട് രാജിവെക്കാന്‍ ആവശ്യപ്പെടും. ഇതാണ് സമരക്കാരുടെ ലക്ഷ്യവുമെന്ന് കോടിയേരി പറഞ്ഞു.
മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന് അധ്യക്ഷത വഹിച്ചു. പി കരുണാകരന് എംപി, എം രാജഗോപാലന്‍ എം എല്‍എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ് ചന്ദ്രന്, സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് മാസ്റ്റര്‍, ജില്ലാസെക്രട്ടറിയേറ്റ് അംഗം വികെ രാജന്, ഏരിയാസെക്രട്ടറി ടി കെ രവി, ഏരിയാകമ്മിറ്റി അംഗം എം രാജന് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madikai, Top-Headlines, Kodiyeri Balakrishnan, Kodiyeri on Sabarimala issue
< !- START disable copy paste -->