city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tooth Stains | പല്ലിന്റെ കറയുടെ കാരണങ്ങളും ചികിത്സകളും; പരീക്ഷിക്കാം ഈ വഴികള്‍

കൊച്ചി: (KasargodVartha) വൃത്തിയുള്ള ദന്തങ്ങള്‍ ആത്മവിശ്വാസത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്. എന്നാല്‍ പല്ലിലെ ബാധിക്കുന്ന കറ (Tooth Stains) പലര്‍ക്കും നിരാശാജനകവും ലജ്ജാകരവുമായ ഒരു പ്രശ്‌നമാണ്. എന്നിരുന്നാലും, നിറവ്യത്യാസത്തിന്റെ കാരണങ്ങളെക്കുറിച്ചും ഫലപ്രദമായ ചികിത്സാരീതികളെക്കുറിച്ചും ശരിയായ ധാരണ കിട്ടിയാല്‍, നിങ്ങളുടെ പുഞ്ചിരിയെ അതിന്റെ സ്വാഭാവിക തിളക്കത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും.

പ്രൊഫഷണല്‍ പല്ല് വെളുപ്പിക്കല്‍ ചികിത്സകള്‍ മുതല്‍ ചില ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നത് പോലുള്ള ജീവിതശൈലി മാറ്റങ്ങള്‍ വരെ, പല്ലിലെ കറയെ ചെറുക്കാന്‍ സഹായിക്കുന്ന വിവിധ പരിഹാരങ്ങള്‍ ആരോഗ്യകരവുമായ പുഞ്ചിരി നിലനിര്‍ത്താന്‍ സഹായിക്കും.

പല ഘടകങ്ങളാല്‍ സംഭവിക്കാവുന്ന ഒരു സാധാരണ ദന്ത പ്രശ്‌നമാണ് പല്ലിലെ കറ. കാപി, ചായ, റെഡ് വൈന്‍ തുടങ്ങിയ കടും നിറമുള്ള ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് കാലക്രമേണ പല്ലില്‍ കറ ഉണ്ടാക്കും. കൂടാതെ, പുകവലിയും വായില്‍ ശുചിത്വം പാലിക്കാത്തതും മഞ്ഞയോ തവിട്ടുനിറമോ ആയ പല്ലുകള്‍ക്ക് കാരണമാകും. നിങ്ങളുടെ പല്ലുകളുടെ നിറം നിര്‍ണയിക്കുന്നതില്‍ ജനിതകശാസ്ത്രത്തിനും ഒരു പങ്കുണ്ട്. ചില ആളുകള്‍ക്ക് സ്വാഭാവികമായും ഇരുണ്ട നിറമുള്ള പല്ലുകള്‍ പാരമ്പര്യമായി ലഭിച്ചേക്കാം, ഇത് കറകളിലേക്ക് കൂടുതല്‍ സാധ്യതയുള്ളതാക്കുന്നു. അതുപോലെ, ടെട്രാസൈക്ലിന്‍ ആന്റിബയോടികുകള്‍ (Tetracycline antibiotics) പോലുള്ള ചില മരുന്നുകളും പല്ലിന്റെ നിറവ്യത്യാസത്തിന് കാരണമാകും.

പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരം ചില വഴികള്‍ പരീക്ഷിക്കാം.

 
Tooth Stains | പല്ലിന്റെ കറയുടെ കാരണങ്ങളും ചികിത്സകളും; പരീക്ഷിക്കാം ഈ വഴികള്‍



1. പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഇതിനായി മഞ്ഞള്‍ പൊടിയും ബേകിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം.

2. പല്ലിന്റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാന്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കാം.

3. ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് ഇത് പല്ലില്‍ നന്നായി തേക്കുക. രണ്ടോ മൂന്നോ മിനിറ്റ് തേച്ച ശേഷം വെള്ളം ഉപയോഗിച്ച് വായ് വൃത്തിയായി കഴുകുക.

4.  ഓറന്‍ജിന്റെ (Orange) തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കും.

5. ഓറന്‍ജിന്റെ തൊലി പൊടിച്ചതിലേയ്ക്ക് കറുവാപ്പട്ടയുടെ ഇല പൊടിച്ചതും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വയ്ക്കാം. ഇനി ഇവ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം പല്ല് തേയ്ക്കാം.

6. ഒരു കിവിയും വെള്ളരിക്കയും ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്‌സില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേകിങ് സോഡ കൂടി ചേര്‍ത്ത് അടിച്ചെടുക്കാം. ശേഷം പേസ്റ്റ് രൂപത്തില്‍ കിട്ടുന്ന ഈ മിശ്രിതം ഉപയോഗിച്ച് പല്ലുകള്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും.

7. പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ ഏറ്റവും നല്ലതാണ് ബേകിംഗ് സോഡ. അതിനാല്‍ ബേകിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു.

8. വിനാഗിരി അല്‍പം ബേകിംഗ് സോഡയുമായി ചേര്‍ത്ത് ഒരു മിശ്രിതമാക്കിയ ശേഷം ഇതുപയോഗിച്ച് പല്ല് തേക്കുക. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം ഇത് ചെയ്താല്‍ മതിയാകും.

അതേസമയം, പല്ലിന്റെ കറകളെ ചികിത്സിക്കുന്നതിനായി വീട്ടുവൈദ്യങ്ങളിലേക്കോ തിരിയുമ്പോള്‍, നിറവ്യത്യാസത്തിന്റെ മൂലകാരണങ്ങള്‍ മനസിലാക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. വൈദഗ്ധ്യവും പരിചയസമ്പന്നരുമായ ദന്തഡോക്ടര്‍മാരും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച്, ഓരോരുത്തര്‍ക്കും ആത്മവിശ്വാസമുള്ള ചിരി കൈവശപ്പെടുത്താവുന്നതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Kochi News, Causes, Treatments, Tooth Stains, Tips, Whiten, Teeth, Kochi: Causes and treatments of tooth stains.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia