city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന പങ്ക് വെളിപ്പെടുത്തുന്ന വിപുലമായ പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും 28 മുതല്‍ 30 വരെ

കാസര്‍കോട്: (www.kasaragodvartha.com 25.01.2020) കേരളത്തിന്റെ  അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന പങ്ക് വെളിപ്പെടുത്തുന്ന വിപുലമായ പ്രദര്‍ശനവും    ബോധവല്‍ക്കരണ പരിപാടിയും 28 മുതല്‍ 30 വരെ നുള്ളിപ്പാടി സ്പീഡ്വേ മൈതാനിയില്‍ നടക്കും. 28ന് പകല്‍ 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടര്‍ ഡോ. ഡി സജിത്ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനോദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനാകും.
കാസര്‍കോടിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് മൂന്ന്ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത്. അടിയന്തരമായി നടപ്പാക്കേണ്ട പത്തോളം പദ്ധതികള്‍  കലക്ടരുടെ സാന്നിധ്യത്തില്‍ യുവ എന്‍ജിനിയര്‍മാര്‍  അവതരിപ്പിക്കും.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, എം സി കമറുദീന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നഗരസഭാ ചെയര്‍മാന്മാരായ വി വി രമേശന്‍, പ്രൊഫ. കെ പി ജയരാജന്‍, ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ വികസന കാഴ്ചപ്പാട് അവതരിപ്പിക്കും. ഇതിന് പുറമേ നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ പുതുതലമുറയില്‍പെട്ടവര്‍ക്കും അവസരമുണ്ട്. രാത്രി ഏഴുമുതല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന പൊതുജനങ്ങള്‍ക്കായുള്ള പ്രശ്നോത്തരി, തുടര്‍ന്ന് ജില്ലയിലെ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ടെലി പ്രസന്‍സ് പ്രവാസി ക്വിസുമുണ്ടാകും. പ്രവാസികള്‍ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. ഇതിനായി കിഫ്ബിയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കണം. കേരള വികസനം സംബന്ധിച്ച ചോദ്യങ്ങളാകും പ്രശ്നോത്തരിയിലുണ്ടാവുക.  പ്രാഥമികഘട്ട മത്സരത്തില്‍ ഓണ്‍ലൈനില്‍ ആദ്യം ഉത്തരം നല്‍കുന്നവരാണ് ഫൈനലിലേക്ക് യോഗ്യത നേടുക.

കേരളത്തിന്റെ  അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന പങ്ക് വെളിപ്പെടുത്തുന്ന വിപുലമായ പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും 28 മുതല്‍ 30 വരെ

പ്രധാനവേദി, മാധ്യമവേദി എന്നിങ്ങനെ വേദികളിലായാണ് പരിപാടികള്‍ നടക്കുന്നത്. 29ന് രാവിലെ പത്തിന് പ്രധാന വേദിയില്‍ പദ്ധതികളുടെ പ്രദര്‍ശനം ആരംഭിക്കും. പത്തുമുതല്‍ 12.30 വരെ സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചര്‍ച്ചയും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി. രാത്രി ഏഴുമുതല്‍ സക്സസ് കേരള കലാസന്ധ്യ. മാധ്യമവേദിയില്‍  രാവിലെ പത്തിന് കോളേജ് വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണം, 11ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപന്യാസ രചന മത്സരം, പകല്‍ രണ്ടുമുതല്‍ വിദ്യാഭ്യാസം, കായികം, കുടിവെള്ള  പദ്ധതികള്‍, വിനോദസഞ്ചാരം, സാംസ്‌കാരികം മേഖലകളെ സംബന്ധിച്ച് വിഷയാധിഷ്ഠിത ചര്‍ച്ച.

30ന് രാവിലെ പത്തുമുതല്‍ നിയമസഭാ മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം. പകല്‍ രണ്ടുമുതല്‍ ജില്ലയിലെ പുതുതലമുറയിലെ തെരഞ്ഞെടുക്കപ്പെട്ട വര്‍കാസര്‍കോടിന്റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. വൈകിട്ട് ആറുമുതല്‍ കലാസന്ധ്യയുമുണ്ടാകും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, District Collector, Programme, Press meet,  KIFB Awareness program on 28 to 30 < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia