ഭക്ഷ്യോത്പന്നങ്ങളുടെ വിവിധ സേവനങ്ങളുമായി കേരള ഫുഡ്‌സ് നെല്ലിക്കട്ടയിൽ പ്രവർത്തനമാരംഭിച്ചു; വർണാഭവമായ ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു
Feb 22, 2021, 20:16 IST
ചെങ്കള: (www.kasargodvartha.com 22.02.2021) അഗ്രികള്‍ചര്‍ മാര്‍കറ്റിങ് പ്രൊസസിങ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ (കാംപ്‌കോസ്) കീഴിലുള്ള കേരള ഫുഡ്‌സ് ചെങ്കള നെല്ലിക്കട്ടയില്‍ പ്രവർത്തനം ആരംഭിച്ചു. വർണാഭവമായ ചടങ്ങിൽ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിൽ അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രമാണ് കേരള ഫുഡ്‌സ്. വിവാഹം, പിറന്നാൾ ആഘോഷം തുടങ്ങിയ ചടങ്ങുകൾക്കും ഹോടെൽ, റെസ്‌റ്റോറന്റ്, കാന്റീൻ എന്നിവയ്‌ക്കും ആവശ്യമായ ഭക്ഷണസാധനങ്ങൾ ഓർഡർ അനുസരിച്ച് എത്തിച്ചുകൊടുക്കും. ഫ്‌ളവർ, ഓയിൽ മില്ലുകളും അനുബന്ധമായി പ്രവർത്തിക്കും. ഇഡ്‌ലി, ചപ്പാത്തി, പൊറോട്ട, എന്നിവയും ആട്ട, പുട്ടുപൊടി തുടങ്ങിയവയും കറി മസാലകളും കേരള ഫുഡ്‌സ് ബ്രാൻഡിൽ താമസിയാതെ വിപണിയിലിറക്കും.
എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. കാറ്ററിങ് യൂണിറ്റ് മുൻ എംപി പി കരുണാകരൻ ഉദ്‌ഘാടനം ചെയ്തു. ലോഗോ പ്രകാശനവും സ്ഥലം ഉടമ തസ്ലിം ജഡിയാരെ ആദരിക്കലും ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് എം വി ബാലകൃഷ്‌ണൻ ഫ്‌ളവർ മിൽ ഉദ്‌ഘാടനം ചെയ്തു. ഉൽപന്നങ്ങളുടെ ആദ്യ വിൽപന കാറഡുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ് രിയ, ജില്ലാ പഞ്ചായത്ത് അംഗം ശൈലജ ഭട്ട്, പഞ്ചായത്തംഗം അൻസിഫ അർശാദ്, അസി. രജിസ്‌ട്രാർ കെ മുരളീധരൻ, സർകിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ആർ ജയാനന്ദ, സംഘം വൈസ് പ്രസിഡന്റ് കെ എ മുഹമ്മദ് ഹനീഫ, സിപിഐ ജില്ലാ സെക്രടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഐഎൻഎൽ മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി, ഖദീജ കല്ലങ്കടി സംസാരിച്ചു. പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു സ്വാഗതവും സെക്രട്ടറി കെ പ്രിയ നന്ദിയും പറഞ്ഞു.
Keywords: Chengala, Food, Inauguration, Minister, Kasaragod, Kerala, News, Top-Headlines, P.Karunakaran, N.A.Nellikunnu, C H Kunnhambu, Kerala Foods Service has started operations in Nellikatta with various food services.
< !- START disable copy paste -->