Protest | 'വൈദ്യുതി മേഖലയെ സ്വകാര്യവല്‍കരിക്കാനുള്ള നീക്കം കേന്ദ്രസര്‍കാർ ഉപേക്ഷിക്കുക'; ഇലക്ട്രിസിറ്റി എംപ്ലോയീസ് കോന്‍ഫെഡറേഷന്‍ പ്രകടനവും ധര്‍ണയും നടത്തി
കാസര്‍കോട്: (www.kasargodvartha.com) വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോന്‍ഫെഡറേഷന്‍ - ഐ എന്‍ ടിയു സി (KEEC INTUC) ജില്ലാ തപാല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. വൈദ്യുതി ഭേദഗതി ബിലിലൂടെ രാജ്യത്ത് വൈദ്യുതി മേഖലയെ സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്രസര്‍കാരിന്റെ നീക്കം ഉപേക്ഷിക്കുക, തടഞ്ഞുവെച്ച ഡിഎ - ലീവ് സറന്‍ഡര്‍, അനുവദിക്കുക, സി ഇ എ റെഗുലേഷന്റെ പേരില്‍ തടഞ്ഞുവെച്ച പ്രമോഷനുകള്‍ നടപ്പിലാക്കുക, നിയമന നിരോധനം ഉപേക്ഷിക്കുക, കരാര്‍ നിയമനങ്ങള്‍ റദ്ദ് ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രകടനവും ധര്‍ണയും നടത്തിയത്.
ധര്‍ണാ സമരം ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കോന്‍ഫെഡറേഷന്‍ മുന്‍ സംസ്ഥാന ജെനറല്‍ സെക്രടറി എ ശാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍കിംഗ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍ പി വി അധ്യക്ഷത വഹിച്ചു.
ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ട് ഹരീന്ദ്രന്‍ ഇറക്കോടന്‍, ജയചന്ദ്രന്‍ പി, സുധീര്‍കുമാര്‍ കെ, ശരീഫ് പാലക്കാറ്, അജിത് കുമാര്‍, പവിത്രന്‍ കെ എം അബ്ദുർ റസാഖ്, എ മദനന്‍, എ ജലീല്‍, കാര്‍ത്തിക തുടങ്ങിയവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
Keywords: news,kasaragod,Top-Headlines,Dharna, KEEC (INTUC) Conducted Dharna