കാസർകോട്ട് ആറ് ലക്ഷം രൂപയും 40 കോടിയുടെ കള്ളനോടുമായി 3 പേർ അറസ്റ്റിൽ
Apr 24, 2021, 19:40 IST
ബേക്കല്‍: (www.kasargodvartha.com 24.04.2021) കാസർകോട്ടെ അജ്ഞാത സംഘത്തെ പറ്റിക്കാൻ 40 കോടിയുടെ കള്ളനോടും ആറ് ലക്ഷം രൂപയുടെ ഒറിജിനൽ നോടുമായെത്തിയ മൂന്ന് തട്ടിപ്പ് വീരൻമാർ അറസ്റ്റിൽ. ബേക്കല്‍ സിഐ ടി വി പ്രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഉദുമയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ കെ എ 22 എംഎ 9372 നമ്പർ ഇന്നോവ കാറില്‍ എത്തിയ പൂനെ വിശ്വരന്ദ്വാഡി യാരോഡ സൊസൈറ്റിയിൽ ലക്ഷ്മി പുരത്ത് താമസിക്കുന്ന മംഗളൂറിലെ വിട്ടല്‍ നവാബ് അലീം ശെയ്ഖ് (37 ), മഹാരാഷ്ട്ര പൂനെയിലെ അനുഷിബ് അര്‍ജുന്‍ (35 ), മഹാരാഷ്ട്ര സോളാപ്പൂര്‍ കൗതാലിയികം നര്‍സുമാനെ (45) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു സംഘം.
പെട്ടിയിൽ അടുക്കി വെച്ച നിലയിലായിരുന്നു 40 കോടിയുടെ നോട് കെട്ടുകള്‍. 42 എം 972461 നമ്പര്‍ ഫാന്‍സി നോടുകള്‍ക്ക് മുകളില്‍ ആറ് ലക്ഷം രൂപ വരുന്ന 2000 രൂപയുടെ ഒറിജിനല്‍ നോടുകള്‍ ഭദ്രമായി നിരത്തി വെച്ച നിലയിലായിരുന്നു. പിടികൂടിയപ്പോൾ സിനിമാ ആവശ്യത്തിന് കൊണ്ടുപോകുന്ന ഫാൻസി നോടുകളാണെന്നാണ് പിടിയിലായവര്‍ പറഞ്ഞതെന്ന് സിഐ ടിവി പ്രതീഷ് കാസർകോട് വാർത്തയോട് പറഞ്ഞു.
എല്ലാം 2000 രൂപയുടെ നോടുകളായിരുന്നു. സിനിമാ ആവശ്യത്തിന് കൊണ്ടു പോകുന്ന ഫാൻസി നോടാണെങ്കിൽ ആറ് ലക്ഷം രൂപയുടെ ഒറിജിനൽ നോട് വെച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ സംഘത്തിന് ഉത്തരമുണ്ടായില്ല. അന്വേഷണത്തിൽ പിടിയിലായവർക്കെതിരെ മംഗളൂറിലും മഹാരാഷ്ട്രയിലും അടിപടി കേസുകൾ ഉൾപെടെയുണ്ടെന്ന് വ്യക്തമായി. ഇവർ സിനിമാ പ്രവർത്തകരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ ആറ് ലക്ഷം രൂപയുടെ കണക്ക് ബോധിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഹിന്ദി സിനിമയുടെ നിര്‍മാതാവും പ്രവര്‍ത്തകരുമാണെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. അന്വേഷത്തിൽ ഇവർക്ക് സിനിമാബന്ധങ്ങൾ ഇല്ലെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി വരുന്നുണ്ടെന്ന് സിഐ പറഞ്ഞു.
സംഘത്തിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണിൽ അവസാനം വിളിച്ച നമ്പർ പരിശോധിച്ചപ്പോൾ പശ്ചിമ ബംഗാളിലെ ഒരാളുടെ നമ്പറാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരോട് പണമിടപാട് ഉറപ്പിച്ചവർ പശ്ചിമ ബംഗാൾ സ്വദേശിയുടെ പേരിലെടുത്ത സിം കാർഡാണ് ഉപയോഗിക്കുന്നതെന്ന സംശയത്തിലാണ് പൊലീസ്.
അടിമുടി ദുരൂഹത നിറഞ്ഞ ഈ വ്യാജ നോട് ഇടപാടിൻ്റെ ഉള്ളറകൾ തേടിയാൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. പരിശോധനാ സംഘത്തില്‍ എ എസ് ഐമാരായ അബൂബകര്‍ കല്ലായി, വി കെ പ്രസാദ് ,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനിഷ് , രാജേഷ് മാണിയാട്ട്, ശിവകുമാര്‍, സജിത് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. അതേസമയം വലിയ നോടുകൾ ലഭിക്കുമ്പോൾ ജനങ്ങൾ സൂക്ഷ്‌മ പരിശോധന നടത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Keywords: Kerala, News, Kasaragod, Top-Headlines, Fake, Cash, Police, Seized, Arrest, Kasargod: Three persons have been arrested with Rs 6 lakh and Rs 40 crore fake money.
< !- START disable copy paste -->