കാസർകോട് സ്വദേശി ദുബൈയിൽ അസുഖം ബാധിച്ച് മരിച്ചു
Apr 16, 2021, 23:15 IST
കാസർകോട്: (www.kasargodvartha.com 16.04.2021) കാസർകോട് സ്വദേശി ദുബൈയിൽ അസുഖം ബാധിച്ച് മരിച്ചു. കീഴൂർ തെരുവത്തെ പരേതനായ കപ്പൽ ഗോപാലൻ്റെ മകൻ ശശി കീഴൂർ (42) ആണ് ദുബൈ റാശിദിയ ആശുപത്രിയിൽ വച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
30 വർഷമായി ദുബൈയിലായിരുന്ന ശശി അടുത്തിടെ സുഹൃത്ത് നൽകിയ വിസിറ്റിംഗ് വിസയിലാണ് അവിടെ എത്തിയത്. തുടർന്ന് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു. ന്യുമോണിയ ബാധയും, കിഡ്ണി സംബന്ധമായ അസുഖങ്ങളുമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് അറിയുന്നത്.

കീഴൂർ തെരുവത്തെ പരേതനായ പി ഗോപാലൻ - മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. ഏക മകൻ ആശിഷ്. ഞായറാഴ്ച്ച രാവിലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
സഹോദരങ്ങൾ: സുനിൽകുമാർ, സുഭാഷിണി, ലത, ഉമേശൻ, സുനിത.
Keywords: Kerala, News, Kasaragod, Kizhur, Shashi, Man, Death, Dubai, Top-Headlines, Treatment, Kasargod native dies of illness in Dubai.
< !- START disable copy paste -->