കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കും
Oct 15, 2020, 19:50 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2020) മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്ന് കാസര്‍കോട് നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമായതിനാല്‍ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ അനുമതി നല്‍കണമെന്ന നഗരസഭാ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.
നിബന്ധനകള്‍ പാലിക്കാൻ സാധിക്കുന്നില്ലെന്ന് നഗരസഭാ സെക്രട്ടറി
Keywords: Kasaragod, News, Kerala, Fish-market, COVID-19, Top-Headlines, Kasargod fish market will be suspended