city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kasaragod Sarees | അലക്കും തോറും തിളങ്ങുന്ന കാസര്‍കോട് സാരി; ഓണവിപണിയില്‍ പ്രതീക്ഷയോടെ തനത് ഉത്പന്നം

കാസര്‍കോട്: (www.kasargodvartha.com) ഓണനാളില്‍ പുതുവസ്ത്രം ധരിക്കുകയും ഓണക്കോടി നല്‍കുകയും ചെയ്യുന്നത് മലയാളിക്ക് ഓണാചാരത്തിന്റെ ഭാഗം കൂടിയാണ്. വസ്ത്ര മേഖലയില്‍ ആധുനികതയൊക്കെ വന്നെങ്കിലും പരമ്പരാഗത വസ്ത്രങ്ങളോട് തന്നെയാണ് ഇന്നും പ്രിയം. ഓണ വിപണിയില്‍ ഏറ്റവും പ്രിയമുള്ളതാണ് കാസര്‍കോട് സാരികള്‍. ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച കേരളത്തിന്റെ സ്വന്തം സാരിയാണിത്. ജില്ലയിലെ ഉദയഗിരി എന്ന പ്രദേശത്താണ് സാരികളുടെ നിര്‍മാണം.
             
Kasaragod Sarees | അലക്കും തോറും തിളങ്ങുന്ന കാസര്‍കോട് സാരി; ഓണവിപണിയില്‍ പ്രതീക്ഷയോടെ തനത് ഉത്പന്നം

അലക്കും തോറും തിളങ്ങുമെന്നതാണ് കാസര്‍കോട് സാരിയുടെ പ്രത്യേകത. വര്‍ഷങ്ങള്‍ക്കുമുമ്പ്, നെയ്ത്ത് ജോലിക്കായി ഈ ഭാഗത്ത് ഇവിടെ താമസമാക്കിയതായി പറയുന്ന ശാലിയ സമുദായക്കാരാണ് ഇത് പ്രത്യേകമായി നെയ്തതെന്നാണ് പറയുന്നത്. ഈ സാരി കാസര്‍കോട് മാത്രമാണ് നെയ്തിരുന്നത്, അതിനാലാണ് ഇതിന് കാസര്‍കോട് സാരി എന്ന പേര് ലഭിച്ചത്. എന്നാല്‍ കാലക്രമേണ പലരും ഈ രംഗത്ത് നിന്ന് പിന്മാറി.
      
Kasaragod Sarees | അലക്കും തോറും തിളങ്ങുന്ന കാസര്‍കോട് സാരി; ഓണവിപണിയില്‍ പ്രതീക്ഷയോടെ തനത് ഉത്പന്നം

1938ല്‍ തായലങ്ങാടി ആസ്ഥാനമായി രൂപം കൊണ്ട കാസര്‍കോട് വീവേഴ്സ് കോ ഓപറേറ്റിവ് പ്രൊഡക്ഷന്‍സ് ആന്‍ഡ് സെയില്‍സ് സൊസൈറ്റിയാണ് വാണിജ്യാടിസ്ഥാനത്തില്‍ കാസര്‍കോട് സാരി ഉത്പാദിപ്പിച്ച് തുടങ്ങിയത്. ചെക് ഡിസൈനുകളോടും കളര്‍ കോമ്പിനേഷനോടും കൂടി പൂര്‍ണമായും പരുത്തി നൂലിലാണ് കാസര്‍കോട് സാരി ഒരുക്കുന്നത്.

2011ലാണ് കാസര്‍കോട് സാരി ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയത്. 1250 രൂപ മുതല്‍ 2250 രൂപ വരെയാണ് സാരിയുടെ വില. പരമ്പരാഗത ശൈലിയില്‍ കൈകൊണ്ട് നെയ്‌തെടുക്കുന്ന സാരിയുടെ ഗുണമേന്മയും, ഡിസൈനുമാണ് പ്രധാന ആകര്‍ഷണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കാസര്‍കോടിന്റെ ഈ തനത് ഉത്പന്നം.

Keywords:  Latest-News, Kasaragod, Top-Headlines, Onam, Onam-Fashion, Onam-Celebration, Ladies-dress, About Kasaragod Sarees.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia