city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമ്പൂര്‍ണ ജല സുരക്ഷാ ജില്ലയായി മാറാന്‍ കാസര്‍കോട് തയ്യാറെടുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 03.12.2018) ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികാചരണം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വിപുലമായി സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പന്ത്രണ്ടോളം നദികള്‍ കൊണ്ട് ഈ ജില്ല അനുഗ്രഹീതമാണെങ്കിലും വേനല്‍ക്കാലത്ത് അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.

ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിനായാണ് 'ജലജീവനം അതിജീവനത്തിന്' എന്ന മുദ്രാവാക്യമുയര്‍ത്തി സമ്പൂര്‍ണ ജലസുരക്ഷാജില്ല എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ ബഹുജന പങ്കാളിത്തത്തോടെ വിവിധ കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ തുടക്കമെന്ന രീതിയില്‍ ഡിസംബര്‍ 8 മുതല്‍ 15 വരെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനകീയ കൂട്ടായ്മയിലൂടെ ഒരു പ്രധാന ജലസ്രോതസ്സെങ്കിലും സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയടക്കം പ്രയോജനപ്പെടുത്തുന്ന പദ്ധതിയില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്യാംപെയ്നുകളും പ്രവര്‍ത്തനങ്ങളും നടത്തും.

എന്‍ഡോസള്‍ഫാന്‍ വിഷമഴയായി പെയ്ത മേഖലകളിലെ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കലും ജില്ലയിലെ പരമ്പരാഗത ജലസ്രോതസ്സുകളായ പള്ളങ്ങളുടെയും സുരങ്കങ്ങളുടെയും സംരക്ഷണവും പുതുതലമുറയ്ക്ക് യഥേഷ്ടമായ ശുദ്ധജലലഭ്യതയും പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമഗ്ര സമീപനത്തിലൂടെയുള്ള മാസ്റ്റര്‍ പ്ലാനുകള്‍ പ്രകാരം ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഹരിത കേരളം രണ്ടാം വാര്‍ഷിക ദിനമായ ഡിസംബര്‍ 8 മുതല്‍ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു എന്നുറപ്പു വരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരും  സെക്രട്ടറിമാരും ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ചു ജില്ലാ ഹരിത കേരളം മിഷന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍ദേശിച്ചു.
സമ്പൂര്‍ണ ജല സുരക്ഷാ ജില്ലയായി മാറാന്‍ കാസര്‍കോട് തയ്യാറെടുക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Kasaragod ready to change to water secured district
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia