city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy| കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് സൗന്ദര്യവല്‍ക്കരണം നടക്കാനിരിക്കെ തട്ടികൂട്ട് മോനിറ്ററിംഗ് കമിറ്റിക്കെതിരെ രംഗത്തുവന്ന എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ നടപടിയില്‍ അഭിനന്ദനം അറിയിച്ച് കോണ്‍ട്രാക്ടേഴ്‌സ് യൂത് വിങ്

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് സൗന്ദര്യവല്‍ക്കരണത്തിന്റെ പ്രവര്‍ത്തി നടക്കാനിരിക്കെ തട്ടികൂട്ട് മോനിറ്ററിംഗ് കമിറ്റിക്കെതിരെ രംഗത്തുവന്ന എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ നടപടിയില്‍ അഭിനന്ദനം അറിയിച്ച് കോണ്‍ട്രാക്ടേഴ്‌സ് യൂത് വിങ്.

കരാറുകാരെ സമ്മര്‍ദത്തിലാക്കി പണം തട്ടാനുള്ള ഉദ്ദേശത്തോടുകൂടിയാണ് കടലാസ് സംഘടന ഉണ്ടാക്കിയതെന്ന് കോണ്‍ട്രാക്ടേഴ്‌സ് യൂക് വിങ്ങ് ആരോപിച്ചു. നിര്‍മാണം തടസപ്പെടുത്തുന്ന നടപടിയെ പരസ്യമായി ചോദ്യം ചെയ്ത കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ നടപടി ധീരമാണെന്നും കേരള ഗവ കോണ്‍ട്രാക്ടേഴ്‌സ് യൂത് വിങ് കാസര്‍കോട് ജില്ലാ കമിറ്റി എക്‌സിക്യൂടീവ് യോഗം അഭിപ്രായപ്പെട്ടു.

ഏകപക്ഷീയമായി കരാറുകാരെ ടെര്‍മിനേഷന്‍ ചെയ്യുന്ന പ്രവണത കൂടിവരുന്നതായും ഇത് പുന:പരിശോധിക്കണമെന്നും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്‍ മാറിക്കിട്ടാന്‍ ട്രഷറിയില്‍ ഉള്ള നിയന്ത്രണം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

Controversy| കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് സൗന്ദര്യവല്‍ക്കരണം നടക്കാനിരിക്കെ തട്ടികൂട്ട് മോനിറ്ററിംഗ് കമിറ്റിക്കെതിരെ രംഗത്തുവന്ന എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ നടപടിയില്‍ അഭിനന്ദനം അറിയിച്ച് കോണ്‍ട്രാക്ടേഴ്‌സ് യൂത് വിങ്

പ്രസിഡന്റ് ജാസിര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. ശെരീഫ് ബോസ് ഉദ്ഘാടനം ചെയ്തു. എം എ നാസര്‍, അശ്‌റഫ് പെര്‍ള, മജിദ് ബെണ്ടിച്ചാല്‍, ആസിഫ് ടി എ, നൗശാദ് കാനം, കബീര്‍ ഉഗ്രണി, റായ്ശുദ്ദീന്‍, ശെഫിഖ് സി എ, ബശീര്‍ സി കെ, വാശിദ് എം എ എന്നിവര്‍ പ്രസംഗിച്ചു. റസാഖ് ബേദ്ര സ്വാഗതവും സാദിഖ് പൊവ്വല്‍ നന്ദിയും പറഞ്ഞു.

Controversy| കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് സൗന്ദര്യവല്‍ക്കരണം നടക്കാനിരിക്കെ തട്ടികൂട്ട് മോനിറ്ററിംഗ് കമിറ്റിക്കെതിരെ രംഗത്തുവന്ന എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ നടപടിയില്‍ അഭിനന്ദനം അറിയിച്ച് കോണ്‍ട്രാക്ടേഴ്‌സ് യൂത് വിങ്

Keywords: News, Kerala, State, Controversy, Kasaragod, Railway Station, Top-Headlines, N.A.Nellikunnu, Appreciate, Kasaragod Railway Station Road Area Upgrade Project; Contractors Youth Wing congratulated NA Nellikunnu MLA for his action against the Monitoring Committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia