city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sports Academy | ഫുട്‍ബോളിൽ താരമാകാൻ മുഹമ്മദ് സൈഫ്; കേരള സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ നേടി കാസർകോട്ടെ വിദ്യാർഥി

മേൽപറമ്പ്: (www.kasargodvartha.com) കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്റെ കീ​ഴി​ലു​ള്ള ഫുട്ബോൾ അകാഡമിയിലേക്ക് കാസർകോട്ടെ വിദ്യാർഥിക്ക് സെലക്ഷൻ. മേൽപറമ്പ് മാക്കോട്ടെ മുഹമ്മദ് റോശൻ - സുഹൈറ ഹവ്വ തസ്‌നീം ദമ്പതികളുടെ മകൻ മുഹമ്മദ് സൈഫ് (13) ആണ് തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്ടെ ഹോസ്റ്റലിലേക്കാണ് എട്ടാം ക്ലാസിലേക്ക് സെലക്ഷൻ ലഭിച്ചിരിക്കുന്നത്.

Sports Academy | ഫുട്‍ബോളിൽ താരമാകാൻ മുഹമ്മദ് സൈഫ്; കേരള സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ നേടി കാസർകോട്ടെ വിദ്യാർഥി

ചെമനാട് ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. ചെമനാട് ഗവ. യു പി സ്‌കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ സൈഫിന്റെ പഠനം. ഇവിടെയുള്ള പഠന കാലത്താണ് സെലക്ഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ കാൽപന്ത് കളിയോടുള്ള കമ്പമാണ് സൈഫിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ചെമനാട് ഫുട്‍ബോൾ അകാഡമിയിലെയും താരമാണ് ഈ മിടുക്കൻ. പഠനത്തോടൊപ്പം തന്നെ ഫുട്‍ബോളിലും ഉയരങ്ങളിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് സൈഫ് പറയുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും സൈഫിന്റെ നേട്ടങ്ങൾക്ക് പിന്നിലുണ്ട്.

Keywords: Kerala State Sports Academy, Football, DSA Palakkad, Sports Hostel Selection, Chemnad, Education, Player, Study, Sports School, Kasaragod native got selection to Kerala State Sports Academy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia