വീടണയാനുള്ള മോഹവുമായി സൈക്കിള്‍ മോഷ്ടിച്ച് ആലപ്പുഴയില്‍ നിന്നും യാത്ര പുറപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയില്‍
May 15, 2020, 12:46 IST
തൃശൂര്‍: (www.kasargodvartha.com 15.05.2020) വീടണയാനുള്ള മോഹവുമായി സൈക്കിള്‍ മോഷ്ടിച്ച് ആലപ്പുഴയില്‍ നിന്നും യാത്ര പുറപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. ഹരികൃഷ്ണന് (20) ആണ് തൃശൂര്‍ മതിലകത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. ലോക്ഡൗണില്‍ കുടുങ്ങി വേറെ വഴിയില്ലാതായതോടെ വീടണയാനുള്ള അതിഹായമോഹമാണ് ഹരികൃഷ്ണന് ജീവിതത്തിലാദ്യമായി മോഷ്ടാവാകേണ്ടി വന്നത്.
ആലപ്പുഴയില്‍ ബോട്ടിലായിരുന്നു ഇയാള്‍ക്ക് ജോലി. ലോക്ഡൗണായതോടെ പല തവണ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും ഒരു വഴിയും തെളിഞ്ഞില്ല. ഇതോടെ താമസിക്കുന്ന വീടിന് സമീപത്തെ വീട്ടില്‍ നിന്നും ആരുമറിയാതെ സൈക്കളുമെടുത്ത് ബുധനാഴ്ച കാസര്‍കോട്ടേക്ക് യാത്ര തിരിക്കുകയായിരുന്നു.
രാത്രി മതിലകത്ത് വെച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പോലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായിരുന്നു മറുപടി. ഇയാള്‍ യാത്ര പുറപ്പെട്ട ആലപ്പുഴ ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് സൈക്കിള്‍ മോഷണം സംബന്ധിച്ച് പരാതി ഉള്ളതായി അറിഞ്ഞതെന്ന് മതിലകം എസ് എച്ച് ഒ സി. പ്രമാനന്ദ കൃഷ്ണന് പറഞ്ഞു.
ഹരികൃഷ്ണന് മുമ്പ് ഒരിക്കല്‍ പോലും മോഷണ കേസില്‍ പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സൈക്കിള്‍ മോഷണത്തിന് ആലപ്പുഴയില്‍ പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് യുവാവിനെ കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കോവിഡ് സാഹചര്യത്തില്‍ യുവാവിനെ ഏറ്റെടുക്കാന്‍ ആരോഗ്യ വകുപ്പും മറ്റുമായി ബന്ധപ്പെട്ടുവെങ്കിലും ഏറ്റെടുക്കാന്‍ തയാറായില്ലെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സൈക്കിള്‍ മോഷണ പരാതി നിലവിലുള്ള സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് കോടിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കസ്റ്റഡിയില്‍ യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Keywords: Kasaragod, Kerala, news, Top-Headlines, Alappuzha, Thrissur, Kasaragod native attempt to ply to homeland in lock down
< !- START disable copy paste -->