Municipality | ഐ എസ് ഒ അംഗീകാരത്തോടൊപ്പം ജി ഐ എസ് മാപിംഗ് പദ്ധതിയും പൂർത്തിയാക്കി; അഭിമാന നേട്ടങ്ങൾ സ്വന്തമാക്കി കാസർകോട് നഗരസഭ
Nov 21, 2023, 16:38 IST
കാസർകോട്: (KasargodVartha) 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഐ എസ് ഒ 9001-2015 സർടിഫികേഷൻ പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ച് ഐ എസ് ഒ (International Organization for Standardization) അംഗീകാരം നേടി കാസർകോട് നഗരസഭ. കൂടാതെ നഗരസഭയുടെ ഭൗമവിവരങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS) മാപിംഗ് പദ്ധതിയും പൂർത്തിയാക്കി.
പൊതുസേവനങ്ങൾ നൽകുന്നതിലെ ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഐ എസ് ഒ സർടിഫികറ്റ്. റെകോർഡ് സംവിധാനം കൃത്യമാക്കുക, ഫ്രണ്ട് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ഓഫീസ് മാനജ്മെന്റ് സംവിധാനം കൃത്യമാക്കുക, സേവന ഗുണമേന്മ ഉറപ്പുവരുത്തുക, ജീവനക്കാരുടെ കാര്യശേഷി വർധിപ്പിക്കുക എന്നീ കാര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ നഗരസഭാ പരിധിയിലെ മുഴുവൻ മനുഷ്യ-പ്രകൃതി വിഭവ വിവരങ്ങളും ശേഖരിച്ചു ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാകും വിധം വെബ്പോർടലിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ജി ഐ എസ് മാപിംഗ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
വീടുകൾ, കെട്ടിടങ്ങൾ, റോഡ്, നടപ്പാത, ലാൻഡ് മാർക്, പാലം, തെരുവ് വിളക്കുകൾ, പൊതു ടാപുകൾ, ഡ്രെയിനേജ്, കനാൽ, കൾവെർട്, റോഡ് ജൻക്ഷൻ, ഡിവൈഡർ, റോഡ് സിഗ്നൽ, പാർകിംഗ് ഏരിയ, സൂക്ഷ്മതല ഭൂവിനിയോഗ മാപുകൾ എന്നിവയുടെ ഫോടോ ഉൾപെടെയുള്ള വിവരങ്ങൾ വെബ് പോർടലിൽ ഒരുക്കുകയാണ് ചെയ്യുന്നത്. തരിശ് നിലങ്ങൾ, വയലുകൾ, തണ്ണീർതടങ്ങൾ, കുടിവെള്ള സ്രോതസുകൾ എന്നിവയുടെ പൂർണ വിവരങ്ങളും ഇതിലുണ്ടാകും.
ഇതോടെ കാസർകോട് നഗരസഭ ഭരണ നേട്ടങ്ങളിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്. ഐഎസ്ഒ അംഗീകാരം, ജിഐഎസ് മാപിംഗ് പൂർത്തീകരണം എന്നിവയുടെ പ്രഖ്യാപനം നവംബർ 28ന് വൈകുന്നേരം മൂന്ന് മണിക്ക് നഗരസഭാ കോൺഫറൻസ് ഹോളിൽ വെച്ച് നടക്കും.
Keywords: News, Kerala, Kasaragod, Kasaragod Municipality, GIS Mapping, ISO, Houses, Buildings, Road, Land Mark, Bridge, Street Lights, Drainage, Canal, Culvert, Road Junction, Divider, Road Signal, Parking Area, Kasaragod Municipality completed GIS mapping project along with ISO approval.
< !- START disable copy paste -->