കാസർകോട്ട് 6 ഏകെർ സ്ഥലത്ത് രഹസ്യമായ കോട്ട ; ഈ പൈതൃക സ്മാരകത്തിൻ്റെ സംരക്ഷണം ആര് ഏറ്റെടുക്കും ?; വിനോദ സഞ്ചാര കേന്ദ്രമാക്കാൻ സർകാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എംഎൽഎ
Jul 1, 2021, 13:19 IST
മഞ്ചേശ്വരം: (www.kasargodvartha.com 01.07.2021) കാസർകോട്ട് ആറ് ഏകെർ സ്ഥലത്ത് രഹസ്യമായ ഒരു കോട്ടയുണ്ട്. അധികം ആർക്കും ഒരു കോട്ട ഇവിടെയുണ്ടെന്ന് അറിയില്ല. ഈ പൈതൃക സ്മാരകത്തിൻ്റെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പുരാവസ്തു വകുപ്പിൻ്റെയും സർകാരിൻ്റെയും ശ്രദ്ധയും സംരക്ഷണവുമില്ലാതെയാണ് മഞ്ചേശ്വരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ട കാട് കയറിയും കല്ലുകൾ ഇടിഞ്ഞും നശിക്കുന്നത്. മംഗൽപാടി ഗ്രാമപഞ്ചായത്തിലാണ് ആറ് ഏകറോളം വിസ്തൃതിയുള്ള അഡ്ക്ക കോട്ട എന്ന പേരിലറിയപ്പെടുന്ന പൈതൃക സ്മാരകം നശിക്കുന്നത്.
ഒരിക്കൽ പോലും അധികൃതർ തിരിഞ്ഞ് നോക്കാത്ത കോട്ടയുടെ സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് മന്ത്രിയും ജില്ലാ ഭരണകൂടവും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ. കോട്ടയെ കുറിച്ച് അധികമാർക്കും അറിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലങ്ങളായി തിരിഞ്ഞ് നോക്കാതെ കാട് കയറിക്കിടക്കുന്ന കോട്ടയുടെ വിവിധ ഭാഗങ്ങളിലായി ചരിത്രത്തെ അടയാളപ്പെടുത്തി കൊണ്ട് ഇളകാതെ കിടക്കുന്ന കല്ലുകൾ കാണാം.
കോട്ട നവീകരിച്ച് സംരക്ഷിക്കുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏറെ കാലപ്പഴക്കമുള്ള ഇതിനകത്ത് രണ്ട് കിണറുകൾ ഉണ്ടെന്നും നാട്ടുകാർ സൂചിപ്പിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കി കോട്ട വേണ്ട രീതിയിൽ സംരക്ഷിച്ചാൽ ഇവിടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ കഴിയും.
കഴിഞ്ഞ പിണറായി സർകാറിൻ്റെ കാലത്തടക്കം കോട്ടകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ നടപ്പാക്കിയെങ്കിലും മംഗൽപാടിയിലെ അഡ്ക്ക കോട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്ര അധ്യാപകർ ഇവിടെ സന്ദർശിച്ച് ഇതിൻ്റെ ചരിത്രപശ്ചാത്തലത്തെ കുറച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് കോട്ടയുടെ വിവരം പുറം ലോകം അറിഞ്ഞിരിക്കുന്നത്.
മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് കോട്ട സന്ദർശിക്കുകയും സംരക്ഷണത്തിനായി വിഷയം സർകാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കോട്ടയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അറിയിച്ചു.

Keywords: Kasaragod, Manjeshwaram, News, Top-Headlines, Mangalpady, Panchayath, District, Tourism, MLA, Minister, Kasaragod has a secret fort on 6 acres; MLA said it would be brought to the attention of the government to make it a tourist destination.
< !- START disable copy paste -->