കാസർകോട്ടെ ബി ജെ പി സ്ഥാനാർഥി അഡ്വ. കെ ശ്രീകാന്ത് നാമനിർദേശ പത്രിക സമര്‍പിച്ചു
Mar 19, 2021, 16:42 IST
കാസർകോട്: (www.kasargodvartha.com 19.03.2021) മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി അഡ്വ. കെ ശ്രീകാന്ത് നാമനിർദേശ പത്രിക സമര്‍പിച്ചു. ആർ ഡി ഒ ഷാജു പി മുമ്പാകെയാണ് പത്രിക സമർപിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ എൻ ഡി എ തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് ശ്രീകാന്ത് പത്രിക സമര്‍പിച്ചത്.
കാലങ്ങളായി മുസ്ലിംലീഗ് കൈയ്യടക്കി വെച്ചിരിക്കുന്ന മണ്ഡലത്തിലെ വികസനമുരടിപ്പിൽ രോഷാകുലരായ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്നും ശ്രീകാന്ത് പറഞ്ഞു.
ത്രികോണ മത്സരം നടക്കുന്ന കാസർകോട്ട് ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കി ശക്തമായ മത്സരം കാഴ്ച വെക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. സിറ്റിംഗ് എം എൽ എ, എൻ എ നെല്ലിക്കുന്ന് യു ഡി എഫിനായും എം എ ലത്വീഫ് എൽ ഡി എഫിനായും ജനവിധി തേടുന്നു. സ്ഥിരമായി രണ്ടാമതെത്തുന്ന ബി ജെ പി ഇത്തവണ വൻ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

Keywords: Kasaragod, Kerala, News, BJP, Candidate, Adv.Srikanth, Top-Headlines, Kasaragod BJP candidate Adv. K Srikanth submitted his nomination papers.
< !- START disable copy paste -->