മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്
Aug 9, 2017, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 09.08.2017) ചെര്‍ക്കള ടൗണിന് സമീപം പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കാസര്‍കോട് നഗരസഭയിലെ സാമൂഹ്യ സുരക്ഷ പ്രവര്ത്തകനെയാണെന്ന് പോലീസ് വ്യക്തമാക്കി. കര്‍ണാടക ബാഗല്‍കോട്ടെ വൈരപ്പയുടെ മകന് രംഗപ്പയെയാണ് ചൊവ്വാഴ്ച രാവിലെ ദേശീയപാതയ്ക്കു സമീപത്തെ വി.കെ.പാറയിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് സംശയം. യുവാവിന്റെ നെറ്റിയില്‍ അടിയേറ്റ പാടുണ്ട്. തൊട്ടടുത്ത് തന്നെ രണ്ട് വെട്ടിയ കല്ല് കിടപ്പുണ്ട്.
സംഭവത്തില്‍ വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി. വെങ്കപ്പയും മറ്റു നാലുപേരും ചെര്‍ക്കളയിലെ വാടക മുറിയിലാണ് താമസിച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പോലീസ് രംഗപ്പ താമസിച്ചിരുന്ന മുറിയിലെത്തിയിരുന്നുവെങ്കിലും മുറി പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ കൂടെ താമസിക്കുന്നവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
മൃതദേഹത്തിനു സമീപത്തു നിന്നും തിരിച്ചറിയല്‍ കാര്‍ഡുകളും പോക്കറ്റ് ഡയറിയും പോലീസ് കണ്ടെടുത്തു. ഇതില്‍ നിന്നും ഒരു കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. സമീപത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. അവര്‍ വിവരം പഞ്ചായത്ത് മെമ്പറെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് മെമ്പറാണ് പോലീസില്‍ വിവരം നല്‍കിയത്. കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നായയും എത്തിയെങ്കിലും പോലീസ് നായ മണം പിടിച്ച് പരിസരത്തു തന്നെ നില്‍ക്കുകയായിരുന്നു. പ്രതികള്‍ വാഹനത്തില്‍ സ്ഥലം വിട്ടതായാണ് സംശയിക്കുന്നത്. കണ്ണൂരില്‍ നിന്നും വ്യാഴാഴ്ച വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Murder, Karnataka native's death; murder suspected, police investigation started