Boats Seized | അനധികൃത മീൻപിടുത്തത്തിനെതിരെ നടപടി തുടരുന്നു; തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയ മൂന്ന് ബോടുകൾ പിടിയിൽ; 7.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്
Feb 17, 2024, 16:14 IST
കാഞ്ഞങ്ങാട്: (KasargodVartha) ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ, ബേക്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങിൽ പിടിച്ചെടുത്ത മൂന്നു കർണാടക ബോടുകളുടെ ഉടമകളിൽ നിന്നും വെള്ളിയാഴ്ച നടന്ന നടപടികൾക്ക് ശേഷം കാസർകോട് ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ 7.5 ലക്ഷം രൂപ പിഴ ഈടാക്കി.
നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മീൻപിടുത്ത നിയന്ത്രണ നിയമപ്രകാരം (KMFR Act) നടപടി സ്വീകരിച്ചത്. കർണാടക ബോടുകളായ ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീരംഗ എന്നീ ബോടുകളാണ് കുമ്പള കടപ്പുറത്ത് നിന്ന് 12 നോടികൽ മൈലിനുള്ളിൽ ബുധനാഴ്ച രാത്രി 10 മണിയോടെ പിടികൂടിയത്.
വരും ദിവസങ്ങളിൽ രാത്രികാല കടൽ പട്രോളിങ് കർശനമാക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ കെ എ ലബീബ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ പി വി പ്രീതയുടെ നിർദേശപ്രകാരം കുമ്പള മത്സ്യഭവൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശിനാസിൻ്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ബോട് പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ അർജുൻ, ഷിറിയ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ് സി പി ഒ നജേഷ്, കോസ്റ്റൽ വാർഡൻ സനൂജ്, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ് സി പി ഒ രതീഷ്, എസ് സി പി ഒ സുഭാഷ്, കോസ്റ്റൽ വാർഡൻ ദിവീഷ് , കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബേക്കൽ എസ് സി പി ഒ സജിത്, എസ് സി പി ഒ പവിത്രൻ, റസ്ക്യൂ ഗാർഡുമാരായ മനു, അജീഷ്, ധനീഷ്, സുകേഷ്, ജോൺ, സ്രാങ്ക് നാരായണൻ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
< !- START disable copy paste --> വരും ദിവസങ്ങളിൽ രാത്രികാല കടൽ പട്രോളിങ് കർശനമാക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ കെ എ ലബീബ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ പി വി പ്രീതയുടെ നിർദേശപ്രകാരം കുമ്പള മത്സ്യഭവൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശിനാസിൻ്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ബോട് പിടികൂടിയത്.