വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളകും; മറ്റ് മതവിശ്വാസികളും അയ്യപ്പവിശ്വാസികള്‍ക്കൊപ്പം; പിണറായിയും കോടിയേരിയും ജനങ്ങളെ നിരീശ്വരവാദത്തിലേക്ക് തള്ളിവിടുന്നു: കെ സുധാകരന്‍
Oct 30, 2018, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2018) വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളകുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. നവംബര്‍ ഒമ്പത് മുതല്‍ 14 വരെ കാസര്‍കോട് നിന്നും അനന്തപുരിയിലേക്ക് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസി സംര ക്ഷണയാത്രയുടെ ഭാഗമായി കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ നടന്ന ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുധാകരന്‍.
വിശ്വാസി സംരക്ഷണത്തിന് പിന്നില്‍ കോണ്‍ഗ്രസ് അണിനിരന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി നേട്ടം കൊയ്യുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. മുസ്ലീം, ക്രൈസ്തവ വിശ്വാസികളും അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് തങ്ങളോട് ആവശ്യപ്പെടുന്നതെന്ന് സുധാകരന്‍ പറഞ്ഞു. പിണറായിയും കോടിയേരിയും ജനങ്ങളെ നിരീശ്വരവാദത്തിലേക്ക് തള്ളിവിടാന്‍ നോക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സാധാരണ കോണ്‍ഗ്രസ് പരിപാടിയെ പോലെ വിശ്വാസി സംരക്ഷണയാത്രയെ കാണരുതെന്ന് സുധാകരന്‍ പറഞ്ഞു.
കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കണം. കാസര്‍കോട് പെര്‍ളയില്‍ നിന്നും നവംബര്‍ ഒന്നിന് തുടങ്ങുന്ന വിശ്വാസി സംരക്ഷണ യാത്രയ്ക്ക് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് ബി.ജെ.പി അഖിലേന്ത്യാ പ്രസിഡണ്ട് അമിത്ഷാ പറഞ്ഞത് വിശ്വാസികളെ കൂടെ നിര്‍ത്താന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Congress, Pinarayi-Vijayan, K Sudhakaran against Pinarayi Vijayan and Kodiyeri Balakrishnan
< !- START disable copy paste -->